തിരുവനന്തപുരം: സെപ്റ്റംബർ 27ലെ ഭാരത് ബന്ദ് സംസ്ഥാനത്ത് ഹർത്താലായി ആചരിക്കാൻ സംയുക്ത ട്രേഡ് യൂനിയൻ സമിതി തീരുമാനിച്ചു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാകും ഹർത്താൽ.
പത്ത് മാസമായി കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് പരിഹാരമുണ്ടാക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെയാണ് ഭാരത് ബന്ദ് സംഘടിപ്പിക്കുന്നത്. പത്രം, പാൽ, ആംബുലൻസ്, മരുന്ന് വിതരണം, ആശുപത്രി സേവനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സർവിസുകൾ എന്നിവെയ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രാവിലെ എല്ലാ തെരുവുകളിലും കോവിഡ് പ്രോേട്ടാകോൾ പാലിച്ച് പ്രതിഷേധ ശൃംഖല സംഘടിപ്പിക്കും. സെപ്റ്റംബർ 22 ന് പ്രധാന തെരുവുകളിൽ ജ്വാല തെളിയിച്ച് ഹർത്താൽ വിളംബരം ചെയ്യും. വാഹനങ്ങൾ നിർത്തിയിട്ടും വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ടും ഹർത്താൽ വിജയിപ്പിക്കണമെന്ന് സമിതി പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ, സെക്രട്ടറി എളമരം കരീം, കൺവീനർ കെ.പി. രാജേന്ദ്രൻ എന്നിവർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.