ബിബിൻ വധം: എടപ്പാളിൽ തെളിവെടുപ്പ് നടത്തി

തിരൂർ: ബിബിൻ വധക്കേസിൽ അറസ്​റ്റിലായ പ്രതിയുമായി പൊലീസ് എടപ്പാളിൽ തെളിവെടുത്തു. വട്ടംകുളം റോഡിലെ വീട്ടിലാണ് തുഫൈലിനെ കൊണ്ടുപോയി തെളിവെടുത്തത്. കൊലപാതകം ആസൂത്രണം ചെയ്യാൻ ഒത്തുകൂടിയ സ്ഥലങ്ങളിൽ പെട്ടതാണ് വീടെന്ന് പൊലീസ് പറഞ്ഞു. കൃത്യത്തിൽ പങ്കെടുത്തവരുടെ വീടുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഗൂഢാലോചന നടന്നതെന്നാണ് ലഭിച്ച വിവരം. 

വെള്ളിയാഴ്ച രാത്രിയോടെ അറസ്​റ്റ്​ ചെയ്ത തുഫൈലിനെയും മുഹമ്മദ് അൻവറിനെയും ശനിയാഴ്ച രാവിലെ തിരൂർ ജില്ല ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയമാക്കി. ഉച്ചക്ക് ശേഷം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി കസ്​റ്റഡിയിൽ വാങ്ങി. തുടർന്നായിരുന്നു തെളിവെടുപ്പ്. 

ഇവർ നൽകിയ മൊഴിയനുസരിച്ച് ഏതാനും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും കേസിലെ പ്രതികളെന്ന് കരുതുന്നവരുമായി ബന്ധമുള്ള ചിലരെയും കസ്​റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യംചെയ്ത് വരികയാണ്.

Tags:    
News Summary - bibin murder tirur-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.