ഏഴുമാസത്തിനുള്ളിൽ കെ.എസ്​.ആർ.ടി.സി ഞെട്ടിക്കും; വരുന്നത് വൻ മാറ്റം -ഗണേഷ്​ കുമാർ

തിരുവനന്തപുരം: ആറേഴ് മാസത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സി ജനങ്ങളെ ഞെട്ടിക്കുമെന്നും അത്രയുംവലിയ മാറ്റമാണ് വരാന്‍ പോകുന്നതെന്നും മന്ത്രി കെ.ബി. ഗണേഷ്​ കുമാർ. ആരു വിമര്‍ശിച്ചാലും കുഴപ്പമില്ല. മന്ത്രി കുടുംബസമേതം ബസില്‍ യാത്ര ചെയ്തത് കാറില്‍ യാത്ര ചെയ്യുന്നവരെയും ബസില്‍ യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിനുവേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

തമ്പാനൂരിൽ എമർജൻസി മെഡിക്കൽ യൂനിറ്റിന്‍റെ ഉദ്​ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഒന്നിനു തന്നെ ശമ്പളം നല്‍കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞു. ‘കാത്തിരുന്നോള്ളൂ അതിന്റെ ക്രമീകരണമെല്ലാം ചെയ്തിട്ടുണ്ട്. പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യും’ അദ്ദേഹം വ്യക്തമാക്കി.

കാന്റീനുകള്‍ വാടകയ്ക്ക് കൊടുക്കാന്‍ ശ്രമിച്ചെങ്കിലും നല്ല കമ്പനികള്‍ വരുന്നില്ല. അതുകൊണ്ടാണ് പോകുന്നവഴിക്ക് നല്ല ഹോട്ടലുകള്‍ തെരഞ്ഞെടുത്തത്. വില അല്‍പം കൂടിയാലും നല്ല ഭക്ഷണം കിട്ടുന്നതുകൊണ്ട് യാത്രക്കാര്‍ തൃപ്തരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.  

Tags:    
News Summary - Big change in KSRTC is coming - says Ganesh Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.