ബംഗളൂരു: ഇലക്ട്രോണിക് സിറ്റിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മലയാളി യുവാക്കൾ മരിച്ചു. വയനാട് മാനന്തവാടി തലപ്പുഴ കാട്ടാംക്കോട്ടിൽ ജോസിെൻറയും ആനിയുടെയും മകൻ ജിതിൻ (27), കോട്ടയം വലകമറ്റം വീട്ടിൽ സോണി ജേക്കബിെൻറയും മിനിയുടെയും മകൻ സോനു (27) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ച 12.30ഓടെ ടോൾപ്ലാസക്ക് സമീപത്തെ സർവിസ് റോഡിലാണ് അപകടം. ഇരുവരും ഹൊസ്കൂർ ഗേറ്റിന് സമീപമുള്ള താമസസ്ഥലത്തേക്ക് ബൈക്കിൽ പോകുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സോനു സംഭവസ്ഥലത്തും ജിതിൻ ഹെബ്ബാഗുഡിയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. ജിതിൻ ബംഗളൂരുവിൽ സി.സി.ടി.വി ബിസിനസ് ചെയ്തുവരുകയായിരുന്നു. സ്വകാര്യ കമ്പനി ജീവനക്കാരനാണ് സോനു.
എതിരെവന്ന ബൈക്കിലുണ്ടായിരുന്ന ബംഗളൂരു സ്വദേശികളായ രണ്ടുപേരുടെയും നില ഗുരുതരമാണ്. ജിതിെൻറ സഹോദരി: ജീതു ജോസ്. ജിതിെൻറ മൃതദേഹം സെൻറ് ജോണ്‍സ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കര്‍ണാടക പ്രവാസി കോണ്‍ഗ്രസിെൻറ നേതൃത്വത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് മാനന്തവാടി പുതിയിടം ചെറുപുഷ്പം ദേവാലയ സെമിത്തേരിയില്‍.
സോനുവിെൻറ സഹോദരിമാർ: മിനു സോണി, സിനു സോണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.