ഷൊർണൂർ: ക്രെയിനിന് മുന്നിൽ ബൈക്കിൽ അകമ്പടി പോവുകയായിരുന്ന മധ്യവയസ്കന് അതേ വാഹനമിടിച്ച് ഗുരുതര പരിക്ക്. സാരമായി പരിക്കേറ്റ മേലേതലക്കൽ മുഹമ്മദ്കുട്ടിയെ (52) ഒറ്റപ്പാലത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും സമീപത്തെ മതിലും വീടിെൻറ മുൻവശത്തെ ഷെഡും ഇടിച്ചുതകർത്താണ് ക്രെയിൻ നിന്നത്. കണയം കല്ലുരുട്ടി ഇറക്കത്തിൽ വെള്ളിയാഴ്ച വൈകീട്ട് 5.30നാണ് അപകടം.
ക്രെയിൻ പിറകെ കാണാത്തതിനാൽ കല്ലുരുട്ടി ഇറക്കത്തിൽ കാത്തുനിൽക്കുകയായിരുന്നു മുഹമ്മദ് കുട്ടി.
ഇതിനിടെ നിയന്ത്രണംവിട്ടെത്തിയ വാഹനം മുഹമ്മദ് കുട്ടിയെ ഇടിച്ച് താഴേക്ക് തെറിപ്പിക്കുകയായിരുന്നു. പിന്നീട് സമീപത്തെ വീടിെൻറ ഷെഡ് ഇടിച്ചുതകർത്താണ് നിന്നത്. വീടിെൻറ മുൻവശത്ത് ആളോ വാഹനമോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കോട്ടാല പറമ്പിൽ മുഹമ്മദലിയുടെ വീടിെൻറ മുൻവശമാണ് തകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.