കോട്ടക്കൽ: ദേശീയപാതയിൽ ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതര പരിക്കേറ്റു. എടരിക്കോട് സ്വദേശിയായ രാജുവിെൻറയും രാധാ കണ്ണിയുടേയും മകൻ മഹേഷ് രാജാണ്(19 മരിച്ചത്. സഹയാത്രികനായ എടരിക്കോട് സ്വദേശി ജിതിനെ പരിക്കുകളോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി.
കുളപ്പുറത്തിനും അരീത്തോടിനും ഇടയിലായിരുന്നു അപകടം. ഇരുവരും രാമനാട്ടുകരയിൽ നിന്ന് നാട്ടിലേക്ക് വരികയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഇവർ സഞ്ചരിച്ച സ്കൂട്ടറും എതിരെ വരികയായിരുന്ന ഗ്യാസ് ടാങ്കർ ലോറിയും ഇടിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ജസ്റ്റിൻ രാജ്, അതുൽ രാജ് എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധന ഫലം ലഭിച്ചശേഷം സംസ്കാര ചടങ്ങുകൾ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.