ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് 19കാരൻ മരിച്ചു
text_fieldsകോട്ടക്കൽ: ദേശീയപാതയിൽ ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതര പരിക്കേറ്റു. എടരിക്കോട് സ്വദേശിയായ രാജുവിെൻറയും രാധാ കണ്ണിയുടേയും മകൻ മഹേഷ് രാജാണ്(19 മരിച്ചത്. സഹയാത്രികനായ എടരിക്കോട് സ്വദേശി ജിതിനെ പരിക്കുകളോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി.
കുളപ്പുറത്തിനും അരീത്തോടിനും ഇടയിലായിരുന്നു അപകടം. ഇരുവരും രാമനാട്ടുകരയിൽ നിന്ന് നാട്ടിലേക്ക് വരികയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഇവർ സഞ്ചരിച്ച സ്കൂട്ടറും എതിരെ വരികയായിരുന്ന ഗ്യാസ് ടാങ്കർ ലോറിയും ഇടിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ജസ്റ്റിൻ രാജ്, അതുൽ രാജ് എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധന ഫലം ലഭിച്ചശേഷം സംസ്കാര ചടങ്ങുകൾ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.