എടപ്പാള്‍: ഹാൻഡിൽ ചരക്ക് ലോറിയില്‍ തട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് ലോറിക്കടിയിലേക്ക് തെറിച്ചുവീണ വിദ്യാർഥികള്‍ മരിച്ചു.
എടപ്പാള്‍ ജങ്ഷനിലെ തൃശൂര്‍ റോഡില്‍ ശുകപുരം ആശുപത്രിക്ക് മുന്നില്‍ തിങ്കളാഴ്ച വൈകീട്ട് മൂന്നിനാണ് അപകടം. ലോറിക്കടിയിലേക്ക് തെറിച്ചുവീണ പൊന്നാനി അന്‍വര്‍ മന്‍സിലില്‍ റാബിയത് അല്‍ അദബിയയുടെ (20) തലക്ക് മുകളിലൂടെ ചക്രം കയറിയിറങ്ങിയതിനെ തുടര്‍ന്ന് സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു.
ഒപ്പമുണ്ടായിരുന്ന കോട്ടയം താഴത്തങ്ങാടി വടക്കേടം നസ്മല്‍ നിസാര്‍ (20) വീണത് തലയടിച്ചായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുന്നംകുളത്ത് വെച്ചാണ് നസ്മല്‍ നിസാര്‍ മരിച്ചത്. ഇരുവരും കുറ്റിപ്പുറം എം.ഇ.എസ് കോളജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷന്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ്. റാബിയത് അല്‍ അദബിയയുടെ മൃതദേഹം ശുകപുരം ആശുപത്രി മോര്‍ച്ചറിയിലും നസ്മല്‍ നിസാറിെൻറ മൃതദേഹം കുന്നംകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലുമാണുള്ളത്.നസ്മൽ നിസാറിെൻറ പിതാവ് നിസാർ. മാതാവ്: ഷാനി. സഹോദരങ്ങൾ: നസ്റിൻ ബാനു, നാമിൽ നിസാർ. ബന്ധുവിെൻറ വിവാഹത്തിൽ പെങ്കടുക്കാൻ ഞായറാഴ്ച കോട്ടയത്തെ വീട്ടിെലത്തി രാത്രിയിലാണ് കുറ്റിപ്പുറത്തേക്ക് മടങ്ങിയത്. റാബിയത്തി െൻറ പിതാവ്: പൊന്നാനി കടവനാട് കൊല്ലാനകത്ത് അബ്ദുൽ ഖാദർ, മാതാവ്: മറിയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.