ബംഗളൂരു: ബംഗളൂരു കല്യാൺ നഗറിൽ അനൂപ് മുഹമ്മദ് നടത്തിയിരുന്ന റോയൽ സ്യൂട്സ് ആൻഡ് ഹോട്ടൽ അപ്പാർട്മെൻറിൽ കണ്ടെത്തിയ കേരള രജിസ്ട്രേഷനിലുള്ള ബുള്ളറ്റ് ബൈക്ക് ക്രിക്കറ്റ് താരത്തിേൻറത്. ബിനീഷ് കോടിയേരിയുടെ സുഹൃത്തും റെയിൽവേസ് താരവുമായ ജാഫർ ജമാലിേൻറതാണ് തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള ബൈക്ക്.
ആഗസ്റ്റ് 21ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അനൂപിനായി അപ്പാർട്മെൻറിൽ റെയ്ഡ് നടത്തിയപ്പോൾ ഇതിെൻറ താക്കോലും കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, അനൂപുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നും ഹോട്ടലിൽനിന്നുള്ള പരിചയം മാത്രമാണെന്നുമാണ് താരത്തിെൻറ വിശദീകരണം. അനൂപ് തെൻറ ൈബക്ക് ഉപയോഗിച്ചിരുന്നോ എന്ന കാര്യം അറിയില്ല.
ഇടക്കിടെ ബംഗളൂരുവിൽ പോകാറുണ്ടെങ്കിലും ബിനീഷുമായുള്ള പരിചയത്തിെൻറ പേരിലാണ് അനൂപിെൻറ അപ്പാർട്മെൻറിൽ താമസിച്ചിരുന്നത്. ലോക്ഡൗൺ സമയത്ത് ബൈക്ക് ബംഗളൂരുവിൽ കുടുങ്ങിയതാണെന്നുമാണ് അദ്ദേഹത്തിെൻറ പ്രതികരണം. ബിനീഷിെൻറ ബി.കെ. 55 എന്ന ക്രിക്കറ്റ് ക്ലബിൽ കളിച്ചിട്ടുള്ള ജാഫർ മുൻകേരള താരം കൂടിയാണ്.
2020 ഫെബ്രുവരിയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് അനൂപ് ഹെന്നൂർ കല്യാൺനഗറിലെ 'റോയൽ സ്യൂട്സ് ആൻഡ് ഹോട്ടൽ അപ്പാർട്മെൻറ് വാടകക്കെടുക്കുന്നത്. 25 ലക്ഷം രൂപ അഡ്വാൻസും മൂന്നര ലക്ഷം രൂപ പ്രതിമാസ വാടകയുമായാണ് മലയാളിയുടെ ഉടമസ്ഥതയിലുള്ള അപ്പാർട്മെൻറ് കരാറിലെടുത്തത്.
മയക്കുമരുന്ന് കേസിൽ അനൂപ് അറസ്റ്റിലായതോടെ ഉടമ കരാർ റദ്ദാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.