കൊച്ചി: വെണ്ണലയിൽ കേബിളിൽ കുടുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. മരട് സ്വദേശി അനിൽകുമാറിനാണ് പരിക്കേറ്റത്.വൈറ്റിലയിൽ നിന്ന് വെൽഡിങ് ജോലി കഴിഞ്ഞ് മടങ്ങവേ ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് വെണ്ണലയില്‍ വെച്ചാണ് അപകടമുണ്ടായത്. ഇലക്ട്രിക് പോസ്റ്റിൽ നിന്ന് റോഡിലേക്ക് ചാഞ്ഞുകിടക്കുകയായിരുന്ന കേബിളില്‍ തട്ടി അനില്‍ കുമാര്‍ തെറിച്ച് വീഴുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തില്‍ അനില്‍ കുമാറിന്‍റെ ഹെല്‍മെറ് തെറിച്ച് പോയി. തലക്കും വാരിയെല്ലിനുമേറ്റ ഗുരുതര പരിക്കുകളോടെ അനിലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് അനില്‍ കുമാറിനെ ആശുപത്രിയിലെത്തിച്ചത്.
ജനുവരി ആദ്യം നടന്ന സമാനമായ മറ്റൊരു സംഭവത്തിൽ, മകനൊപ്പം ഇരുചക്രവാഹനത്തിൽ പോകുമ്പോൾ കേബിൾ കഴുത്തിൽ കുരുങ്ങി കളമശേരി തേവക്കലിൽ ബൈക്ക് യാത്രക്കാരനായ എ.കെ. ശ്രീനിക്ക് പരിക്കേറ്റിരുന്നു. കേബിൾ കഴുത്തിലും മുഖത്തും കുരുങ്ങിയ ശ്രീനി അത്ഭുതകരമായാണ് അന്ന് രക്ഷപ്പെട്ടത്.
ഡിസംബറിൽ ബൈക്ക് യാത്രക്കിടെ എറണാകുളം സൗത്ത് സ്വദേശി സാബുവിനും ഭാര്യ സിന്ധുവിനും കേബിളില്‍ കുരുങ്ങി പരിക്കേറ്റിരുന്നു. റോഡിന് കുറുകെ താഴ്‍ന്ന നിലയിലായിരുന്ന കേബിൾ സാബുവിന്‍റെ കഴുത്തില്‍ കുരുങ്ങിയായിരുന്നു അപകടം. കഴിഞ്ഞ ജൂണിൽ കാക്കനാട് സ്വദേശി അലൻ (25) കേബിൾ കുരുങ്ങി മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.