വെടിവെച്ച് കൊന്നാൽ മാവോയിസ്റ്റുകൾ ഇല്ലാതാകുമെന്ന് കരുതുന്നത് പരിഹാസ്യം -ബിനീഷ് കോടിയേരി

തിരുവനന്തപുരം: അട്ടപ്പാടി വനമേഖലയിൽ മാവോവാദികളെ വെടിവെച്ച് കൊന്നതിനെതിരെ ബിനീഷ് കോടിയേരി. ഫേസ്ബുക്കിലൂടെയ ാണ് ബിനീഷ് കോടിയേരി പ്രതികരണവുമായി രംഗത്തെത്തിയത്. മാവോയിസ്റ് ആശയങ്ങളിൽ വിശ്വസിക്കുന്നു എന്നത് വ്യക്തിയെ ഇല ്ലായ്മ ചെയ്യാനുള്ള കാരണമല്ലെന്ന് ബിനീഷ് വ്യക്തമാക്കുന്നു.

മാവോയിസ്റ്റുകൾ ഒരു ദിവസം പൊടുന്നനെ ഉടലെടുത് തതല്ല, ആ ആശയത്തിന് നീണ്ട കാല കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ പിൻബലമുണ്ട്. അവരെ വെടിവെച്ച് കൊല്ലുന്നത് കൊണ്ട് മ ാവോയിസ്റ്റുകളും ആശയവും ഇല്ലാതാകും എന്ന് കരുതുന്നത് പരിഹാസ്യമാണെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് കുറിപ്പ്:
മാവോയിസ്റ് ആശയങ്ങളെ പൂർണ്ണമായിതള്ളിക്കളയുന്നു ഉന്മൂലന സിദ്ധാന്തം എന്നതിൽ വിശ്വസിക്കുന്നുമില്ല അതോടൊപ്പം തന്നെ ചേർത്ത് പറയുന്നു മാവോയിസ്റ് ആശയങ്ങളിൽ വിശ്വസിക്കുന്നു എന്നത് ആ വ്യക്തിയെ ഇല്ലായ്മ ചെയ്യാനുള്ള ഒരു കാരണമല്ല ..
ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവര്‍ക്കുപോലും ജനാധിപത്യപരവും മനുഷ്യാവകാശപരവുമായ അവകാശങ്ങൾ ഉറപ്പു നൽകുന്ന ഭരണകൂട സംവിധാനമാണ് ജനാധിപത്യം .
മാവോയിസ്റ്റുകൾ ഒരു ദിവസം പൊടുന്നനെ ഉടലെടുത്തതല്ല ;ആ ആശയത്തിന് നീണ്ട കാല കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ പിൻബലമുണ്ട്.
അവരെ വെടിവെച്ച് കൊല്ലുന്നത് കൊണ്ട് മാവോയിസ്റ്റുകളും ആശയവും ഇല്ലാതാകും എന്ന് കരുതുന്നത് പരിഹാസ്യമാണ് .
അതോടൊപ്പം തന്നെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ,ദേശദ്രോഹ തീവ്രവാദ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നവരെ നിയമത്തിന്റെ കൈകളിൽ ഏൽപ്പിക്കാൻ ഭരണകൂടത്തിനു ബാധ്യതയുണ്ട്.
തോക്കിൻ കുഴലിലൂടെ വിപ്ലവം എന്ന ആ ആശയത്തെ കൊണ്ട് നടക്കുന്നവർ
സുരക്ഷിത സ്ഥാനങ്ങളിൽ ചേക്കേറുന്ന ദേശാടന പക്ഷികളെ പോലെ ആവരുത് എന്ന് കൂടി ചേർക്കുന്നു ..
കൊല്ലപ്പെട്ടവർക് ഒരു പിടി രക്തപുഷ്പങ്ങൾ ...

Full View
Tags:    
News Summary - bineesh kodiyeri fb post against killing maoists-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.