ബംഗളൂരു: മയക്കുമരുന്ന് കേസിലെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ (ഇ.ഡി) കസ്റ്റഡിയിൽ കഴിയുന്ന ബിനീഷ് കോടിയേരിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. മൂന്നു തവണയായി 13 ദിവസമാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നതിനായി ബംഗളൂരു സിറ്റി സിവിൽ കോടതി ഇ.ഡിയുെട കസ്റ്റഡിയിൽ വിട്ടുനൽകിയത്. ബുധനാഴ്ച ചോദ്യം ചെയ്യലും ൈവദ്യപരിശോധനയും കഴിഞ്ഞ് ഉച്ചക്കുശേഷം കോടതിയിൽ ഹാജരാക്കാനാണ് നീക്കം.
ബിനീഷിനെതിരായ ഹവാല കേസിൽ തിരുവനന്തപുരത്തെ വീട്ടിലും ബിസിനസ് പങ്കാളികളുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയ ഇ.ഡി വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിൽ വിശദ അന്വേഷണം നടന്നുവരുകയാണ്. എന്നാൽ, ബിനീഷിനെയും അദ്ദേഹത്തിെൻറ ബിനാമിയെന്ന് ഇ.ഡി വിശേഷിപ്പിക്കുന്ന തിരുവനന്തപുരം സ്വദേശി അബ്ദുൽ ലത്തീഫിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള ശ്രമം ഇതുവരെ ഫലവത്തായിട്ടില്ല.
അതേസമയം, ഇ.ഡി കസ്റ്റഡി ഇന്ന് അവസാനിക്കെ, കേസിൽ നാർേകാട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) നീക്കം നിർണായകമാവും. എൻ.സി.ബി രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ രണ്ടാം പ്രതിയാണ് ബിനീഷിെൻറ ബിനാമിയെന്ന് ഇ.ഡി ചൂണ്ടിക്കാട്ടുന്ന അനൂപ് മുഹമ്മദ്.
അനൂപ് ഇപ്പോൾ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ബിനീഷ് കൊക്കെയ്ൻ ഉപയോഗിച്ചതായി അനൂപിെൻറ സുഹൃത്തായ സോണറ്റ് ലോബോ, സുഹാസ് കൃഷ്ണ ഗൗഡ എന്നിവർ മൊഴിനൽകിയതായി ഇ.ഡി കോടതിയിൽ അറിയിച്ചിരുന്നു.
സോണൽ ഡയറക്ടർ അമിത് ഘവാെട്ടയുടെ നേതൃത്വത്തിലുള്ള എൻ.സി.ബി സംഘം ഒക്ടോബർ 31ന് ഇ.ഡി ഒാഫിസിലെത്തി ഇതുസംബന്ധിച്ച് വിവരം തേടിയിരുന്നു. എൻ.സി.ബി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിലേക്ക് നീങ്ങുന്നപക്ഷം വൻ നിയമക്കുരുക്കാണ് ബിനീഷിനെ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.