ബംഗളൂരു: മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട ഹവാല കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത് ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ശനിയാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കും. രണ്ടു തവണയായി ഒമ്പതു ദിവസമാണ് ബിനീഷിനെ ചോദ്യംചെയ്യുന്നതിനായി ഇ.ഡിക്ക് കസ്റ്റഡിയിൽ ലഭിച്ചത്. കാലാവധി പൂർത്തിയായതോടെ തുടർ നടപടികൾ ബിനീഷിനെ സംബന്ധിച്ച് നിർണായകമാകും. ശനിയാഴ്ച വൈകീട്ടോടെ ബിനീഷിനെ ഇ.ഡി ബംഗളൂരു സിറ്റി സെഷൻസ് കോടതിയിൽ ഹാജരാക്കും. അന്വേഷണ പുരോഗതിയറിയിച്ചുകൊണ്ട് ഇ.ഡി ശനിയാഴ്ച കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടും നിർണായകമാണ്.
മയക്കുമരുന്നു കേസിലെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് ഇ.ഡി കെണ്ടത്തിയ തിരുവനന്തപുരം സ്വദേശി അബ്ദുൽ ലത്തീഫിനും ബംഗളൂരു കമ്മനഹള്ളിയിലെ ഹോട്ടൽ ബിസിനസിൽ അനൂപ് മുഹമ്മദിെൻറ പങ്കാളിയായ റഷീദിനും ചോദ്യംചെയ്യലിന് ഹാജരാകാൻ ഇ.ഡി സമൻസ് അയച്ചിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷിനെയും അബ്ദുൽ ലത്തീഫിനെയും റഷീദിനെയും ഇ.ഡി ഒന്നിച്ചിരുത്തി ചോദ്യംചെയ്യാനുള്ള നീക്കമാണ് നടത്തുന്നത്. ഇതിനായി ബിനീഷിെൻറ കസ്റ്റഡി കാലാവധി നീട്ടിനൽകാൻ ആവശ്യപ്പെടുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
ബംഗളൂരു മയക്കുമരുന്നു കേസുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളെ തുടർന്ന് ബിനീഷിനെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ശനിയാഴ്ച കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും. ഇ.ഡി കസ്റ്റഡി നീട്ടുന്നതിനായി അപേക്ഷ നൽകിയില്ലെങ്കിലായിരിക്കും എൻ.സി.ബി കസ്റ്റഡി അപേക്ഷ നൽകുക.
അന്വേഷണ ഏജൻസികൾ കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ലെങ്കിൽ ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡ് ചെയ്യാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.