മുംബൈ: പീഡന കേസിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധിപറയുന്നത് തി ങ്കളാഴ്ചത്തേക്ക് മാറ്റി. അതുവരെ ബിനോയിയെ അറസ്റ്റ് ചെയ്യരുതെന്ന് ദീൻദോഷി അഡ ീഷനൽ സെഷൻസ് കോടതി ജഡ്ജി എം.എച്ച്. ശൈഖ് പൊലീസിന് നിർദേശം നൽകി.
ബിനോയിെ ക്കതിരെ കൂടുതൽ തെളിവുകൾ നൽകാനുണ്ടെന്നും തെൻറ അഭിഭാഷകനെ കേസിൽ ഇടപെടാൻ അനുവദിക്കണമെന്നുമുള്ള യുവതിയുടെ അപേക്ഷ അംഗീകരിച്ചാണ് കോടതി വിധിപറയുന്നത് മാറ്റിയത്. ബിനോയിയുടെ അഭിഭാഷകൻ വിധി മാറ്റുന്നത് എതിർത്തെങ്കിലും പരാതിക്കാരുടെ നിയമാവകാശം ചൂണ്ടിക്കാട്ടി കോടതി അംഗീകരിക്കുകയായിരുന്നു.
2015 ഏപ്രിൽ 21ന് യുവതിക്കും കുഞ്ഞിനും ദുൈബയിലേക്ക് ചെല്ലാനുള്ള ടൂറിസ്റ്റ് വിസയും വിമാന ടിക്കറ്റുകളും ബിനോയ് തെൻറ ഇ-മെയിലിൽനിന്ന് യുവതിക്ക് അയച്ചതിെൻറ പകർപ്പുകളാണ് വ്യാഴാഴ്ച കോടതിയിൽ പുതുതായി നൽകിയത്.
ബിനോയ് യുവതിയുടെ ഭർത്താവാണെന്നും കുഞ്ഞിെൻറ പിതാവാണെന്നും വിസകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ തെളിവുകൾ കോടതി പരിഗണിക്കുന്ന പക്ഷം ബിനോയിയുടെ അഭിഭാഷകന് പറയാനുള്ളതുകൂടി തിങ്കളാഴ്ച കോടതി കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.