സമൂഹമാധ്യമങ്ങളിൽ ബിനോയ്​ കോടിയേരിയുടെ മകൻെറ ഫോ​ട്ടോ: ബാലാവകാശ കമീഷൻ കേസെടുത്തു

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിൽ ബിനോയ്​ കോടിയേരിയുടെ മകൻെറ ചിത്രങ്ങൾ അപകീർത്തികരമായ രീതിയിൽ പ്രചരിപ ്പിച്ചതിൽ ബാലാവകാശ കമീഷൻ കേസെടുത്തു. തൻെറ ഭർത്താവും മകനും ഉൾപ്പടെ കുടുംബാംഗങ്ങൾ കടുത്ത മാനസിക സമ്മർദം അനുഭവിക്കുകയാണെന്ന ബിനോയിയുടെ ഭാര്യ അഖിലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്​ നടപടി.

കേസിൽ അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ്​ മേധാവിയോട്​ കമീഷൻ നിർദേശിച്ചു. സമൂഹ മാധ്യമങ്ങളിൽ കുട്ടികളുടെ ഫോ​ട്ടോയും നിന്ദ്യമായ പരാമർശങ്ങളും പോസ്​റ്റ്​ ചെയ്യുന്നത്​ ബാലാവകാശ നിയമങ്ങളുടെ ലംഘനമാണെന്നും കമീഷൻ പറഞ്ഞു.

Tags:    
News Summary - Binoy kodiyeri son photo issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.