മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ബി​നോ​യ്​ കോ​ടി​യേ​രി; വി​ധി തി​ങ്ക​ളാ​ഴ്​​ച

മും​ബൈ: വി​വാ​ഹ വാ​ഗ്​​ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന ന​ട​ത്താ​നും അ​ന്വേ​ഷ​ണ പു​രോ​ഗ​തി​ക്കും ബി​നോ​യ്​ കോ​ടി​യേ​രി​യു​ടെ ക​സ്​​റ്റ​ഡി അ​നി​വാ​ര്യ​മാ​ണെ​ന്ന്​ മും​ബൈ പ ൊ​ലീ​സ്. ബി​നോ​യ്​ കോ​ടി​യേ​രി ദി​ൻ​ദോ​ഷി സെ​ഷ​ൻ​സ്​ കോ​ട​തി​യി​ൽ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യ െ എ​തി​ർ​ത്താ​ണ്​ പ്രോ​സി​ക്യൂ​ഷ​ൻ ഇൗ ​വാ​ദം ഉ​ന്ന​യി​ച്ച​ത്. പ​രാ​തി​ക്കാ​രി​യു​ടെ എ​ട്ടു വ​യ​സ്സു​ള്ള കു​ഞ്ഞി‍​െൻറ പി​താ​വ്​ ബി​നോ​യ്​ ആ​ണോ എ​ന്ന്​ പ​രി​ശോ​ധി​ക്കാ​നാ​ണ്​ ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന.

കു​ഞ്ഞി‍​െൻറ പി​താ​വ്​ ബി​നോ​യി ആ​ണെ​ന്ന്​ അ​വ​കാ​ശ​പ്പെ​ട്ട യു​വ​തി ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​ക്ക്​ ത​യാ​റാ​ണെ​ന്ന്​ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന ആ​വ​ശ്യ​മി​ല്ലെ​ന്ന്​ ബി​നോ​യി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ അ​ശോ​ക്​ ഗു​പ്​​ത പ​റ​ഞ്ഞു. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​രു​പ​ക്ഷ​ത്തി‍​െൻറ​യും വാ​ദം കേ​ട്ട സെ​ഷ​ൻ​സ്​ ജ​ഡ്​​ജി എം.​എ​ച്ച്. ശൈ​ഖ്​ തി​ങ്ക​ളാ​ഴ്​​ച വി​ധി പ​റ​യും.

ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ യു​വ​തി കേ​സ്​ കെ​ട്ടി​ച്ച​മ​ച്ച​തെ​ന്ന വാ​ദ​മാ​ണ്​ ബി​നോ​യി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ ഉ​ന്ന​യി​ച്ച​ത്. ബി​നോ​യി​യെ ക​ല്യാ​ണം ക​ഴി​ച്ച​താ​ണെ​ന്നാ​ണ്​ യു​വ​തി പ​റ​ഞ്ഞ​ത്. അ​തി​നാ​ൽ ബ​ലാ​ത്സം​ഗ​ക്കു​റ്റം നി​ല​നി​ൽ​ക്കി​ല്ല. കേ​സ്​ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന​തി​ൽ അ​വ​രു​ടെ പ​രാ​തി​ത​ന്നെ തെ​ളി​വാ​ണെന്നും അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു.

Tags:    
News Summary - Binoy kodiyeris anticipatory bail application-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.