ആലപ്പുഴ: ഛത്തിസ്ഗഢിലെയും അസമിലെയുംപോലെ കവാത്ത് മറക്കുന്ന സേനയായി കേരള പൊലീസ് മാറാന്‍ പാടില്ലെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി. 'വർഗീയ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ യുവജന പ്രതിരോധം' മുദ്രാവാക്യമുയര്‍ത്തി എ.ഐ.വൈ.എഫ് ആലപ്പുഴയില്‍ സംഘടിപ്പിച്ച മാനവസൗഹാര്‍ദ റാലിയും സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ആര്‍.എസ്.എസും എസ്.ഡി.പി.ഐയും ശ്രമിക്കുന്നത്. ഇതിനായി ചോര വീഴ്ത്തുന്ന കാര്യത്തില്‍ ഇരുസംഘടനകളും ഒരുമിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.ഐ.വൈ.എഫ് ജില്ല പ്രസിഡൻറ് ബൈരഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ, സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, വയലാർ ശരത്ചന്ദ്രവർമ, പി.വി. സത്യനേശന്‍, എം.കെ. ഉത്തമന്‍, ജി. കൃഷ്ണപ്രസാദ്, പി.എസ്.എം. ഹുസൈന്‍, ഇ.കെ. ജയന്‍, യു. അമല്‍, അസ്ലം ഷാ എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി സനൂപ് കുഞ്ഞുമോന്‍ സ്വാഗതവും എം. കണ്ണന്‍ നന്ദിയും പറഞ്ഞു. മാനവസൗഹാര്‍ദ റാലിയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.