കൊച്ചി: ബ്രഹ്മപുരത്തെ ജൈവമാലിന്യ സംസ്കരണത്തിന് കൊച്ചി കോര്പറേഷന് പുതിയ ക്വട്ടേഷന്‍ ക്ഷണിച്ചു. സ്റ്റാര്‍ കണ്‍സ്ട്രക്ഷനുമായുള്ള കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് ഒരു മാസമായി മാലിന്യം സംസ്കരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ ക്വട്ടേഷന്‍ ക്ഷണിച്ചത്.സംസ്കരണ സംവിധാനമില്ലാത്തതിനാൽ ആരും ക്വട്ടേഷൻ നൽകിയിട്ടില്ല. നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യം ക്ലീന്‍ കേരള കമ്പനി അടക്കം നാല് ഏജന്‍സിയാണ് നിലവില്‍ ശേഖരിക്കുന്നത്.
പ്രതിദിനം 150 ടണ്‍ ജൈവ മാലിന്യം ബ്രഹ്മപുരത്ത് എത്തുന്നു. ഇത് സംസ്കരിക്കാനുള്ള വിന്‍ഡ്രോ കമ്പോസ്റ്റിങ് പ്ലാന്റ് സ്ഥാപിച്ച് പ്രവർത്തിപ്പിക്കാനാണ് പുതിയ ക്വട്ടേഷന്‍. നേരത്തേ വിന്‍ഡ്രോ കമ്പോസ്റ്റിങ് പ്ലാന്റ് നടത്തിയിരുന്ന സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സുമായുള്ള കരാര്‍ തീപിടിത്തമുണ്ടായ മാര്‍ച്ച് രണ്ടിനാണ് അവസാനിച്ചത്. സി.പി.എം നേതാവിന്റെ കമ്പനിയായ സ്റ്റാര്‍ കണ്‍സ്ട്രക്ഷനുമായുള്ള കരാര്‍ വിവാദമായിരുന്നു.
അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കരാര്‍ പുതുക്കാതിരുന്നത്.കൊച്ചിയിലെ പ്ലാസ്റ്റിക് മാലിന്യം നിലവില്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകുന്നില്ല. വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിനായി കോര്പറേഷന് ആവിഷ്കരിച്ച പദ്ധതികള്‍ പൂര്‍ണമായി പ്രാവര്‍ത്തികമാകാന്‍ ഇനിയും മാസങ്ങളെടുക്കുമെന്നാണ് ചൂണ്ടികാട്ടപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.