സി.പി.എമ്മി​െൻറ കേന്ദ്രതാൽപര്യവും മറികടന്ന്​  ജൈവ വൈവിധ്യ ബോർഡിന്​ പുതിയ അധ്യക്ഷൻ 

ന്യൂ​ഡ​ൽ​ഹി: സി.​പി.​എം കേ​ന്ദ്ര​നേ​താ​ക്ക​ളു​ടെ താ​ൽ​പ​ര്യ​വും മ​റി​ക​ട​ന്ന്​ കേ​ര​ള​ത്തി​ൽ സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡ്​ അ​ധ്യ​ക്ഷ നി​യ​മ​നം. സം​സ്ഥാ​ന വ​നം​വ​കു​പ്പ്​ മേ​ധാ​വി​യാ​യി​രു​ന്ന എ​സ്.​സി. ജോ​ഷി​യെ​യാ​ണ്​ ബോ​ർ​ഡി​​െൻറ പു​തി​യ ചെ​യ​ർ​മാ​നാ​യി സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം നി​യ​മി​ച്ച​ത്. പ്ലാ​ച്ചി​മ​ട ഉ​ന്ന​ത​ത​ല സ​മി​തി അം​ഗം​കൂ​ടി​യാ​യി​രു​ന്ന പ്ര​ശ​സ്​​ത ജൈ​വ വൈ​വി​ധ്യ വി​ദ​ഗ്​​ധ​​െൻറ പേ​രു​ വെ​ട്ടി​യാ​ണ്​ നി​യ​മ​നം. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ സ​വി​ശേ​ഷ​മാ​യ സം​ഭാ​വ​ന​യൊ​ന്നും ന​ൽ​കാ​ത്ത എ​സ്.​സി. ജോ​ഷി സം​ഘ്​​പ​രി​വാ​റി​​െൻറ വ​ന​വാ​സി ക​ല്യാ​ൺ യോ​ജ​ന​യോ​ട്​ പു​ല​ർ​ത്തി​യ മൃ​ദു​സ​മീ​പ​നം ഏ​റെ ആ​ക്ഷേ​പ​ത്തി​ന്​ ഇ​ട​യാ​ക്കി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഒാ​ഫി​സു​മാ​യി ബ​ന്ധ​​മു​ള്ള ഉ​ത്ത​രേ​ന്ത്യ​ക്കാ​ര​നാ​യ ഉ​പ​ദേ​ശ​ക​നാ​ണ​ത്രെ ജോ​ഷി​ക്കാ​യി മു​ന്നി​ൽ​നി​ന്ന്​ വാ​ദി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം ജോ​ഷി പു​തി​യ ത​സ്​​തി​ക​യി​ൽ ചു​മ​ത​ല​യേ​റ്റു. 

കോ​ർ​പ​റേ​റ്റ്, ഉ​​ത്ത​രേ​ന്ത്യ​ൻ ലോ​ബി​യെ കൂ​ടാ​തെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഒാ​ഫി​സു​മാ​യി അ​ടു​പ്പ​മു​ള്ള ഒ​രു ഉ​ന്ന​ത​​െൻറ ഇ​ട​പെ​ട​ലാ​ണ്​ സോ​ഷ്യ​ലി​സ്​​റ്റ്​ ജൈ​വ വി​ദ​ഗ്​​ധ​ൻ എ​ന്നു പേ​രു​കേ​ട്ട എ​സ്. ഫൈ​സി​യെ ത​ള്ളി ജോ​ഷി​യെ നി​യ​മി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. സി.​പി.​എ​മ്മി​​െൻറ ഒ​രു ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റും കേ​ര​ളം, ബം​ഗാ​ൾ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള കേ​ന്ദ്ര​നേ​താ​ക്ക​ളും ഇ​ദ്ദേ​ഹ​ത്തി​നു​വേ​ണ്ടി വാ​ദി​ച്ചി​രു​ന്നു. സി.​പി.​എം സം​സ്ഥാ​ന നേ​തൃ​ത്വ​വും ഇ​ക്കാ​ര്യ​ത്തി​ൽ ധാ​ര​ണ​യി​ലെ​ത്തി​യി​രു​െ​ന്ന​ങ്കി​ലും നി​ല​പാ​ടു​ക​ൾ വി​ക​സ​ന​വ​ഴി​യി​ൽ ത​ട​സ്സം സൃ​ഷ്​​ടി​ക്കു​മെ​ന്ന വാ​ദം ഒ​രു കോ​ണി​ൽ​നി​ന്ന്​ ഉ​യ​ർ​ന്നു. 

ബം​ഗാ​ളി​ലെ ബു​ദ്ധ​ദേ​വ്​ ഭ​ട്ടാ​ചാ​ര്യ സ​ർ​ക്കാ​റി​​െൻറ ജ​പ്പാ​ൻ സ​ഹാ​യ​ത്തോ​ടെ​യു​ള്ള വ​ന​സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഉ​​പ​ദേ​ശ​ക​നാ​യി​രു​ന്ന ഫൈ​സി ത്രി​പു​ര​യി​ലെ ഇ​ട​തു​ സ​ർ​ക്കാ​റി​ലും ഇ​തേ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ൽ നേ​തൃ​പ​ര​മാ​യ പ​ങ്കു​വ​ഹി​ച്ചു. 2011ൽ ​ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന ആ​ഗോ​ള ജൈ​വ​വൈ​വി​ധ്യ ക​ൺ​വെ​ൻ​ഷ​​െൻറ പ്ര​ഖ്യാ​പ​നം ത​യാ​റാ​ക്കു​ന്ന​തി​ലും പ​ങ്കു​വ​ഹി​ച്ചി​രു​ന്നു. ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡ്​ 2006ൽ ​രൂ​പ​വ​ത്​​ക​രി​ച്ച വി.​എ​സ്​ സ​ർ​ക്കാ​ർ, പ​രി​സ്ഥി​തി വി​ദ​ഗ്​​ധ​ൻ ഡോ. ​വി.​എ​സ്. വി​ജ​യ​നെ അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ച​ശേ​ഷം ആ ​മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള​വ​ർ ത​ല​പ്പ​ത്ത്​ വ​ന്നി​ട്ടി​ല്ല. യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ നി​യ​മി​ച്ച ​േകാ​ള​ജ്​ അ​ധ്യാ​പ​ക​ൻ ഉ​മ്മ​ൻ വി. ​ഉ​മ്മ​​െൻറ ന​ട​പ​ടി​ക​ൾ ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു.  

പ​രി​സ്ഥി​തി, സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ൽ പ്ര​ത്യാ​ഘാ​ത​ത്തി​ന്​ ഇ​ട​യാ​ക്കു​ന്ന വ​ൻ വി​ക​സ​ന​പ​ദ്ധ​തി​ക​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കാ​നി​രി​ക്കെ​യാ​ണ്​ മു​ൻ ഉ​ദ്യോ​ഗ​സ്ഥ പ്ര​മു​ഖ​​െൻറ നി​യ​മ​നം.  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി കൂ​ടാ​തെ അ​ദാ​നി​യു​ടെ ഗ്യാ​സ്​ പൈ​പ്പ്​​ലൈ​ൻ പ​ദ്ധ​തി​യും തീ​ര​ദേ​ശ, മ​ല​യോ​ര ഹൈ​വേ​ക​ളും ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി​യും ഉ​ൾ​പ്പെ​ടെ ന​ട​പ്പാ​ക്കാ​നി​രി​ക്കെ ജൈ​വ വൈ​വി​​ധ്യ സം​ര​ക്ഷ​ണ താ​ൽ​പ​ര്യ​ത്തി​ന്​ മു​ക​ളി​ൽ മ​റ്റു​ താ​ൽ​പ​ര്യം ക​ട​ന്നു​​കൂ​ടി​യെ​ന്ന്​ പ​രി​സ്ഥി​തി വി​ദ​ഗ്​​ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡ്​ അ​ധ്യ​ക്ഷ​നെ തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള  മാ​ന​ദ​ണ്ഡ​ങ്ങ​ളൊ​ന്നും പാ​ലി​ക്കാ​തെ​യാ​ണ്​ നി​യ​മ​ന​മെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ദേ​ശീ​യ ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡ്​ അ​ധ്യ​ക്ഷ​നെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്​ പ​ത്ര​പ​ര​സ്യം ന​ൽ​കി അ​പേ​ക്ഷ​ക​രെ അ​ഭി​മു​ഖം ന​ട​ത്തി​യാ​ണ്. എ​ന്നാ​ൽ, സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ത്​ പാ​ലി​ച്ചി​ല്ല. ഇ​േ​ൻ​റ​ണ​ൽ സെ​ർ​ച്​​ ക​മ്മി​റ്റി​യും രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നി​ല്ല.

Tags:    
News Summary - Biodiversity Board Chairman -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.