പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച ചെ​മ്പ് പ​ഞ്ചാ​യ​ത്തി​ൽ പ​ക്ഷി​ക​ളെ കൊ​ന്ന്​ മ​റ​വു​ചെ​യ്യാ​ൻ

ത​യാ​റെ​ടു​ക്കു​ന്ന ദ്രു​ത​ക​ർ​മ സേ​ന അം​ഗ​ങ്ങ​ൾ

ചെമ്പിൽ പക്ഷിപ്പനി: 1317 പക്ഷികളെ ​​കൊന്നു

കോട്ടയം: ജില്ലയിൽ വീണ്ടും പക്ഷിപ്പനി. ചെമ്പ് പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച രണ്ടാം വാർഡി‍െൻറ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തുപക്ഷികളെയും കൊന്ന് മറവുചെയ്യാൻ നടപടി സ്വീകരിച്ചു.

രോഗം സ്ഥിരീകരിച്ച രണ്ടുമാസത്തിൽ താഴെയുള്ള 271 താറാവുകളെ കൊന്നു. ഒരു കിലോമീറ്റര്‍ ചുറ്റളവിൽ വളര്‍ത്തുന്ന 542 കോഴികളെയും 433 താറാവുകഴെയും 71 ലവ് ബേർഡ്സിനെയും കൊന്ന് ശാസ്ത്രീയമായി മറവുചെയ്തു. റവന്യൂ, ആരോഗ്യം, പൊലീസ്, പഞ്ചായത്ത്, മൃഗസംരക്ഷണം എന്നീ വകുപ്പുകൾ സംയുക്തമായാണ് പ്രവർത്തനങ്ങൾ നടത്തിയത്.

ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ഷാജി പണിക്കശ്ശേരി, ജില്ല എപ്പിഡിമിയോളജിസ്റ്റ് ഡോ. രാഹുൽ, ചീഫ് വെറ്ററിനറി ഓഫിസർ ഡോ. മനോജ് കുമാർ എന്നിവർ സ്ഥലം സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. പഞ്ചായത്ത് വെറ്ററിനറി സർജൻ ഡോ. കവിത, ഡോ. അജയ് കുരുവിള എന്നിവരുടെ നേതൃത്വത്തിലെ ദ്രുതകർമ സേനയാണ് നേതൃത്വം നൽകിയത്.

Tags:    
News Summary - Bird flu in Chemb: 1317 birds killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.