തിരുവനന്തപുരം: ജനന- മരണ വിവരങ്ങൾ അടങ്ങിയ ഡാറ്റാബേസ് ദേശീയ ജനസംഖ്യ രജിസ്റ്ററുമായി (എൻ.പി.ആർ) ബന്ധിപ്പിക്കുന്നത് അടക്കമുള്ള നിയമ ഭേദഗതിേയാട് യോജിപ്പാണെന്ന് കേന്ദ്ര സർക്കാറിനെ സംസ്ഥാന ചീഫ് രജിസ്ട്രാർ അറിയിച്ച സാഹചര്യം സർക്കാർ അന്വേഷിക്കുന്നു.
അതേസമയം രജിസ്ട്രാർ ജനറൽ ഒാഫ് ഇന്ത്യക്ക് നിയമഭേദഗതിക്ക് അനുകൂലമായ മറുപടി ഉദ്യോഗസ്ഥൻ നൽകിയതോടെ സംസ്ഥാനത്തിെൻറ നിലപാടിെൻറ ഭാവി കൂടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. നയപരമായി സർക്കാർതലത്തിൽ തീരുമാനമെടുക്കേണ്ട വിഷയമായിട്ടും തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെയോ മന്ത്രി ഒാഫിസിനെയോ അറിയിക്കാതെ കേന്ദ്രത്തിെൻറ കത്ത് ലഭിച്ച് ഒരു മാസത്തിനുള്ളിൽതന്നെ സംസ്ഥാന ചീഫ് രജിസ്ട്രാർ അനുകൂലമായി അഭിപ്രായം അറിയിക്കുകയായിരുന്നു. 1969 ലെ ജനന-മരണ നിയമ ഭേദഗതിയിലെ സംസ്ഥാന താൽപര്യത്തിന് എതിരായ വ്യവസ്ഥകൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത് എങ്ങനെ സംഭവിച്ചുവെന്നത് അേന്വഷിക്കാനാണ് തദ്ദേശവകുപ്പിെൻറ തീരുമാനം.
സർക്കാർ അറിയാതെ ചീഫ് രജിസ്ട്രാർ എങ്ങനെ അഭിപ്രായം അറിയിച്ചുവെന്നത് അന്വേഷിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ 'മാധ്യമ'ത്തോട് പറഞ്ഞു. 'ഇൗ വിഷയത്തിൽ സർക്കാർ ഇതുവരെ ഒന്നും ആലോചിച്ചിട്ടില്ല. ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ജനന- മരണ ഡാറ്റാേബസ് ബന്ധിപ്പിക്കുന്നതിനോട് യോജിപ്പില്ല. എൽ.ഡി.എഫിെൻറ നിലപാടും പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതിന് എതിരാണെ'ന്നും അദ്ദേഹം വ്യക്തമാക്കി. നയപരമായി തീരുമാനമെടുക്കേണ്ട വിഷയങ്ങൾ മന്ത്രിമാർ അറിയാതെ പോകുന്നതും ഉദ്യോഗസ്ഥർ സ്വന്തം നിലക്ക് തീരുമാനമെടുക്കുന്നതും സർക്കാറിനെ വെട്ടിലാക്കുന്നത് ഇതാദ്യമല്ല. എന്നാൽ, പൗരത്വ നിയമത്തിന് എതിരായി നയപരമായ നിലപാടാണ് സി.പി.എമ്മിനും സി.പി.െഎക്കുമുള്ളത്.
ജനന- മരണ നിരക്ക് അറിയിക്കുന്നത് കൂടാതെ അത് സംബന്ധിച്ച് സംസ്ഥാനത്ത് ശേഖരിക്കുന്ന എല്ലാ വിവരങ്ങളും അടങ്ങുന്ന ഡാറ്റാ ബേസ് രജിസ്ട്രാർ ജനറൽ ഒാഫ് ഇന്ത്യക്ക് കൈമാറുന്നത് സാധ്യമാക്കുന്നതാണ് നിയമഭേദഗതി. ഇത് ജനസംഖ്യാ രജിസ്റ്ററുമായി ബന്ധിപ്പിക്കുമെന്ന് വ്യക്തമാക്കുന്നതോടെ പൗരത്വ നിയമത്തിന് പിൻവാതിലിലൂടെ കടന്നുവരാൻ വഴിയൊരുക്കുകയാണ് കേന്ദ്ര സർക്കാറെന്നാണ് വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.