തിരുവനന്തപുരം: ബജറ്റ് ദിനത്തിൽ നിയമസഭയിൽ മുൻ ധനമന്ത്രി കെ.എം. മാണിക്ക് പിറന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി തോമസ് െഎസക്കും. ബുധനാഴ്ചയായിരുന്നു മാണിയുടെ ജന്മദിനമെങ്കിലും അദ്ദേഹം സഭയിയിലെത്തിയിരുന്നില്ല.
വ്യാഴാഴ്ച സഭ ചേരുന്നതിന് അരമണിക്കൂർ മുമ്പ് മാണി എത്തി. മന്ത്രിമാരും എം.എൽ.എമാരും മാണിയുടെ അടുത്തെത്തി ആശംസകൾ കൈമാറി. 8.50െനത്തിയ മുഖ്യമന്ത്രിയും ധനമന്ത്രി തോമസ് െഎസക്കും മാണിയുടെ ഇരിപ്പിടത്തിനടുത്തെത്തി ഹസ്തദാനം നൽകി. കൂടുതൽ ബജറ്റ് അവതരിപ്പിച്ച റെേക്കാഡ് മാണിയുടെ പേരിലാണ് (13).
വ്യാഴാഴ്ച തോമസ് െഎസക് പത്താമത്തെ ബജറ്റാണ് അവതരിപ്പിച്ചത്. 2.47 മണിക്കൂർകൊണ്ടാണ് െഎസക് ബജറ്റ് അവതരണം പൂർത്തിയാക്കിയത്. കൂടുതൽ ദൈർഘ്യമുള്ള ബജറ്റ് അവതരിപ്പിച്ച റെക്കോഡ് ഉമ്മൻ ചാണ്ടിയുടെ പേരിലാണ്. 2016-17ൽ യു.ഡി.എഫ് സർക്കാറിെൻറ അവസാന ബജറ്റ് 2.54 മണിക്കൂറെടുത്താണ് ഉമ്മൻ ചാണ്ടി അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.