കോട്ടയം: കന്യാസ്ത്രീയുടെ ൈലംഗിക പീഡനപരാതിയിൽ ബിഷപ് ഫ്രാങ്കോ മുളക്കലിനെ ചോദ്യംചെയ്യാൻ അന്വേഷണസംഘം വെള്ളിയാഴ്ച ജലന്ധറിലേക്ക് പോകുമെന്ന് സൂചന. ബുധനാഴ്ച കോട്ടയത്തെത്തുന്ന ഡി.ജി.പി ലോക്നാഥ് െബഹ്റ കെവിൻ വധം ഉൾപ്പെടെയുള്ള സമീപകാലത്തെ സുപ്രധാന കേസുകൾ വിലയിരുത്തും. അതിനുശേഷമാകും അന്തിമതീരുമാനമെടുക്കുക. അവലോകനയോഗത്തിൽ കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെ, ജില്ല പൊലീസ് മേധാവി ഹരിശങ്കർ, അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ് എന്നിവരടക്കമുള്ള ഉദ്യോഗസ്ഥർ പെങ്കടുക്കും.
കേരളത്തിലെ അന്വേഷണം പൂർത്തിയായിരുന്നു. പരാതിയിൽ കൂടുതൽ വ്യക്തത വരുത്താനാണ് ജലന്ധർ യാത്ര നീട്ടിവെച്ചത്. ബിഷപ്പിനെ ചോദ്യംചെയ്യാൻ വൈകുന്നത് ഏറെ വിമർശനത്തിനും ഇടയാക്കിയിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീയെ സഹായിച്ച സിസ്റ്റർക്ക് സഹായവാഗ്ദാനങ്ങൾ നൽകിയ ഫാ. ജയിംസ് എർത്തയിലിെൻറ ഫോൺ സംഭാഷണം പുറത്തായതോടെയാണ് കേസിെൻറ ഗതിമാറിയത്. അന്വേഷണസംഘം ബിഷപ്പിനുള്ള ചോദ്യാവലി തയാറാക്കിയിട്ടുണ്ട്. ഇ-മെയിലുകൾ പരിശോധിക്കാൻ സൈബർ വിദഗ്ധരും ഒപ്പമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.