സുരേന്ദ്രനെ ഡൽഹിയിലേക്ക്​ വിളിപ്പിച്ചത്​ വിശദീകരണത്തിനല്ല, ഞങ്ങൾക്കെതിരെയുള്ള വേട്ട ബോധ്യപ്പെടുത്താനെന്ന്​​ ബി.ജെ.പി

തിരുവനന്തപുരം: വിവാദങ്ങൾ ഉയർന്നതിന്​ പിന്നാലെ ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ കെ. സു​രേന്ദ്രനെ ദേശീയ നേതൃത്വം ഡൽഹിയിലേക്ക്​ വിളിപ്പിച്ചു. സുരേന്ദ്രൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ, സംഘടന ജനറൽ സെക്രട്ടറി ബി.എൽ. ജോഷി എന്നിവരുമായി കൂടിക്കാഴ്​ച നടത്തും.

കൊടകര കുഴല്‍പ്പണ കേസ്, സ്​ഥാനാർഥിയാകാന്‍ സി.കെ. ജാനുവിന് പണം നല്‍കിയെന്ന ആരോപണം, മഞ്ചേശ്വരത്ത്​ ബി.എസ്​.പി സ്ഥാനാർഥിക്ക്​ ​പിൻമാറാൻ കോഴ നൽകിയെന്ന ആരോപണം, നിയമസഭ തെരഞ്ഞെടുപ്പ് പരാജയം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ വിവാദങ്ങള്‍ കത്തി നിൽക്കുന്നതിനിടെയാണ്​ സുരേന്ദ്രനെ കേന്ദ്ര നേതൃത്വം വിളിപ്പിച്ചിരിക്കുന്നത്. എന്നാൽ സുരേന്ദ്രനെ കേന്ദ്ര നേതൃത്വം വിളിപ്പിച്ചതല്ലെന്ന്​ ബി.ജെ.പി നേതാക്കൾ പ്രതികരിച്ചു. സി.പി.എമ്മും പിണറായി സര്‍ക്കാറും നടത്തുന്ന ബി.ജെ.പി വേട്ടയെ കുറിച്ച് അമിത്​ ഷായെ വിവരം ധരിപ്പിക്കാനായാണ്​ സുരേന്ദ്രന്‍ ഡല്‍ഹിയിലേക്ക്​ പോയതെന്നാണ്​ പാർട്ടി നൽകുന്ന വിശദീകരണം.

വിവാദ വിഷയങ്ങളിൽ സുരേന്ദ്രനിൽ നിന്ന്​ വിശദീകരണം തേടും. കേരളത്തിലെ വിവാദങ്ങൾ ദേശീയതലത്തിൽ ചർച്ചയായ സാഹചര്യത്തിലാണ് ദേശീയ നേതൃത്വത്തിന്‍റെ ഇടപെടൽ.സുരേന്ദ്രനെ പ്രസിഡന്‍റ്​ സ്ഥാനത്തു നിന്ന് മാറ്റണമെന്ന ആവശ്യവും കേന്ദ്രനേതൃത്വം പരിഗണിക്കുന്നുണ്ടെന്നാണ്​ റിപ്പോർട്ടുകൾ.

നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന്​ പിൻമാറാൻ കെ. സുരേന്ദ്രൻ ബി.എസ്​.പി സ്​ഥാനാർഥിയായ കെ. സുന്ദരക്ക് കൈക്കൂലി നൽകിയെന്ന കേസിന്‍റെ അന്വേഷണം കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

Tags:    
News Summary - bjp about k surendran delhi visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.