മലബാറിലെ ആറു ജില്ലകളുടെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയാണ് പി.വി. മോഹൻ. കർണാടകയിലെ മംഗളൂരു സ്വദേശിയായ 'മോഹൻജി'യുടെ പ്രസംഗം യു. ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കൺെവൻഷനുകളിൽ ഇപ്പോൾ പതിവാണ്. കോഴിക്കോട് കേന്ദ്രമായി മൂന്നുമാസമായി പ്രവർത്തിക്കുന്നു. കർണാടക പി.സി.സി ജനറൽ സെക്രട്ടറിയായിരുന്നു. വിദ്യാർഥിയായിരിക്കെ 1980കളിൽ കോൺഗ്രസിലെത്തി. കർണാടകയിൽ കോൺഗ്രസ് കെട്ടിപ്പടുക്കുന്നതിൽ സജീവമായി. അതിന് ഐ.ഐ.സി.സി. അധ്യക്ഷ സോണിയ ഗാന്ധി നൽകിയ അംഗീകാരമാണ് ഇപ്പോഴത്തെ ചുമതല. കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെക്കുറിച്ച് പി.വി. മോഹൻ 'മാധ്യമ'വുമായി സംസാരിക്കുന്നു.
നുണകൾ കൊണ്ടാണ് ഇടതുമുന്നണിയും പിണറായിയും പുകമറ സൃഷ്ടിക്കുന്നത്. അത് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യാജ പ്രചാരണത്തിന് അധികം ആയുസ്സില്ല. പിണറായി അത്തരം പ്രചാരണം നടത്തി വോട്ടുനേടാനാണ് ശ്രമിക്കുന്നത്. എന്നാൽ, ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു. യു.ഡി.എഫ് അധികാരത്തിൽ വരും.
പിണറായി വിജയൻ എന്നാൽ ഒരു കുടുംബമാണ്. ആ കുടുംബത്തിനു വേണ്ടിയാണ് അധികാരവും പണവും. 'പിണറായി കമ്പനി'യെന്ന് പറയാം. അദ്ദേഹം കമ്യൂണിസ്റ്റ് അല്ല. അദ്ദേഹത്തിെൻറ വാക്കും പ്രവൃത്തിയും പൂർണമായും കപടമാണ്. തെറ്റായ പ്രചാരണങ്ങൾ നടത്തി ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമം. അഴിമതിയും സ്വജനപക്ഷപാതവും അടക്കം ഇത്രയേറെ ആരോപണവിധേയനായ ഒരു മുഖ്യമന്ത്രി ഉണ്ടോ? കൊള്ളരുതായ്മകൾ പ്രതിപക്ഷം കണ്ടുപിടിക്കുേമ്പാൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ് നാട്യം.
സർവേകൾ തെറ്റുന്നത് കാണാം. തെറ്റായ കണക്കുകൾ അവതരിപ്പിക്കുകയാണ്. നരേന്ദ്ര മോദിയും പിണറായിയും തമ്മിൽ അങ്ങനെ അനേകം സമാനതകളുണ്ട്. ജനാധിപത്യത്തെ അവർ അംഗീകരിക്കുന്നില്ല. രണ്ടുപേരും ഫാഷിസ്റ്റുകളാണ്. പൗരാവകാശങ്ങളെ കാറ്റിൽ പറത്തുന്നു. അമിതാധികാരമാണ് പ്രയോഗിക്കുന്നത്. എതിർ ശബ്ദങ്ങളെ ചവിട്ടിയരക്കുന്നു. ബി.ജെ.പിയുടെ കാവിക്കൊടിയും സി.പി.എമ്മിെൻറ ചുവപ്പും രണ്ടല്ല, ഒന്നാണ്.
സി.പി.എം -ആർ.എസ്.എസ് 'ഡീൽ ആർ.എസ്.എസ് സൈദ്ധാന്തികൻ ബാലശങ്കർ തുറന്നുപറഞ്ഞു. ഈ പാർട്ടികൾ അഖിലേന്ത്യ തലത്തിലും കോൺഗ്രസിനെതിരെ പലവട്ടം സഖ്യമുണ്ടാക്കിയിട്ടുണ്ട്. അതിപ്പോഴും തുടരുന്നു. കോൺഗ്രസ് മുക്ത രാജ്യമാണ് അവരുടെ ലക്ഷ്യം.
ഇപ്പോൾ 83-84 സീറ്റുകൾ. രാഹുൽ ഗാന്ധിയുടെ പര്യടനം തുടങ്ങുന്നതോടെ ഇത് 100ലേക്ക് ഉയരും. പ്രചാരണത്തിന് അടുത്തയാഴ്ച രാഹുലെത്തും. സി.പി.എമ്മും ബി.ജെ.പിയും ഒരുപോലെ ആശങ്കയിലാണ്. അവരുടെ കണക്കുകൂട്ടലുകൾ തെറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.