കൊച്ചി: അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ചാനൽ ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്ന ലക്ഷദ്വീപ് സ്വദേശിനിയും സിനിമപ്രവർത്തകയുമായ ആയിഷ സുൽത്താനയെ രാജ്യദ്രോഹ കേസിൽ കുടുക്കിയതിന് പിന്നിൽ ബി.ജെ.പി ഗൂഢാലോചന. ഇതുസംബന്ധിച്ച് ലക്ഷദ്വീപ് ബി.ജെ.പി വൈസ് പ്രസിഡൻറ് കെ.പി. മുത്തുക്കോയയും ദ്വീപിെൻറ ചുമതലയുള്ള ദേശീയ വൈസ് പ്രസിഡൻറ് എ.പി. അബ്ദുല്ലക്കുട്ടിയും തമ്മിൽ നടത്തിയ സംഭാഷണം പുറത്തായി.
ആയിഷയുടെ പരാമർശം നമുക്ക് ദൈവം തന്ന അവസരമാണെന്നും അത് ഉപയോഗപ്പെടുത്തണമെന്നും മുത്തുക്കോയ ഇതിൽ പറയുന്നു. ലക്ഷദ്വീപ് സംസ്കാരവുമായി ഒരുബന്ധവുമില്ലാത്ത ആളാണ് അവർ. അതുകൊണ്ട് ഇത് ഉപയോഗപ്പെടുത്തണമെന്നും മുത്തുക്കോയ കൂട്ടിച്ചേർക്കുന്നു. വിഷയം വേണ്ടവിധത്തിൽ എടുക്കണമെന്നും നല്ല വാർത്തപ്രാധാന്യം കിട്ടുമെന്നുമായിരുന്നു അബ്ദുല്ലക്കുട്ടിയുടെ മറുപടി. ഇതിനുേശഷമാണ് ലക്ഷദ്വീപ് ബി.ജെ.പി പ്രസിഡൻറ് സി. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയിൽ കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്. അതേസമയം, താനും പ്രവർത്തകരും നടത്തിയ സംഭാഷണത്തിൽ അസ്വാഭാവികതയൊന്നുമില്ലെന്ന് അബ്ദുല്ലക്കുട്ടി പ്രതികരിച്ചു. ആയിഷയുടെ പരാമർശം സേവ് ലക്ഷദ്വീപ് ഫോറത്തിന് വേണ്ടിയായിരുെന്നന്ന പ്രചാരണമാണ് കേരളത്തിൽ ബി.ജെ.പി നടത്തുന്നത്. എന്നാൽ, ഇതേ ഫോറത്തിൽ ബി.ജെ.പി ലക്ഷദ്വീപ് ഘടകവും അംഗമാണ്.
ആയിഷക്കെതിരെ സമൂഹ മാധ്യമങ്ങളിൽ സംഘ്പരിവാർ ആക്ഷേപങ്ങളുമായി മുേമ്പ രംഗത്തെത്തിയിരുന്നു. ഇവരെ കുടുക്കാൻ അവസരം നോക്കിയിരുന്ന ബി.ജെ.പി നേതൃത്വം മീഡിയവൺ ചാനൽ ചർച്ചയിൽ അവർ നടത്തിയ പരാമർശത്തിലെ ഒരുവാക്ക് വിവാദമാക്കി ഉപയോഗപ്പെടുത്തുകയായിരുെന്നന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.