തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ബി.ജെ.പി ഹർത്താൽ. ബി.ജെ.പി നേതാവ് സി.കെ പത്മനാഭൻ നിരാഹാര സമരമിരിക്കുന്ന പന് തലിനു സമീപം ആത്മഹത്യാശ്രമം നടത്തിയയാൾ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ.
മുട്ടട സ്വദേശിയായ ഒാേട്ടാ ഡ്രൈവർ വേണുഗോപാലൻ നായരാണ് മരിച്ചത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ വേണുഗോപാലൻ നായരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് വൈകീട്ട് നാല് മണിയോടെ മരിക്കുകയായിരുന്നു.
ഭക്തരുടെ വികാരങ്ങളെ മാനിക്കാത്ത സര്‍ക്കാര്‍ നടപടിയാണ് ആത്മഹത്യാശ്രമത്തിന് കാരണമായതെന്ന് ബി.ജെ.പി ആരോപിച്ചു. വേണുഗോപാലന്‍ നായര്‍ മുന്‍ ആര്‍.എസ്.എസുകാരനാണ്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഇല്ലെന്നാണ് വിവരം.
ഹർത്താൽ സമാധാനപരമായിരിക്കുമെന്നും ശബരിമല തീർഥാടകരെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ബി.ജെ.പി നേതൃത്വം അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.