മോദി തിരുവനന്തപുരത്ത് മത്സരിക്കുമോ, കേരളത്തിൽ അഞ്ച് സീറ്റ് ഉറപ്പെന്ന് പ്രകാശ് ജാവ്ദേക്കർ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പാർട്ടിയുടെ നിലമെച്ചപ്പെടുത്തുമെന്ന് സംസ്ഥാനത്തി​െൻറ ചുമതലയുള്ള ബി.ജെ.പി ജനറല്‍ സെക്രട്ടറി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു.

സംസ്ഥാനത്ത് അഞ്ച് സീറ്റുകൾ സ്വന്തമാക്കാൻ കഴിയും. കേരളത്തിലെ ക്രൈസ്തവർ ബി.ജെ.പിയിൽനിന്നും അകന്നുവെന്ന പ്രചാരണം ശരിയല്ല. ചില്ലി കാശിന് വേണ്ടി വിലപേശൽ നടത്തുന്നവരല്ല കേരളത്തിലെ ക്രൈസ്തവർ. മോദി തിരുവനന്തപുരത്തു മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ജാവ്ദേക്കർ തള്ളുന്നില്ല.

മോദിക്ക് ഇന്ത്യയിലെവിടെയും മത്സരിക്കാം. കേരളത്തിൽ പുതുമുഖങ്ങളും പ്രമുഖരും ഉടൻ ബി.ജെ.പിയിലെത്തും. മണിപ്പൂർ ഉയർത്തികാണിച്ചുള്ള കോൺഗ്രസി​െൻറ പ്രചാരണം ഫലം കണ്ടില്ല. വലിയ പ്രഖ്യാപനങ്ങളാണ് കേരളം കാത്തിരിക്കുന്നതെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു.

Tags:    
News Summary - BJP has assured five seats in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.