സ്‌കൂൾ കലോത്സവത്തിലെ ഭക്ഷണത്തെ ചൊല്ലിയുള്ള വിവാദത്തിലൂടെ പഴയിടം മോഹനൻ നമ്പൂരിതിയെ വർഗീയവാദിയായി ചിത്രീകരിക്കാനാണ് ശ്രമമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭക്ഷണത്തിൽ വിഷം കലർത്തുന്നത് ഇടതുപക്ഷമാണ്. ആരോപണങ്ങൾക്ക് പിന്നിൽ വർഗീയ അജണ്ടയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
ദൃശ്യാവിഷ്‌കാര വിവാദം പരിശോധിക്കണമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ടയാണെന്ന് ആരോപിച്ച സുരേന്ദ്രൻ മുസ്‌ലിം ലീഗിന്റെ മെഗാഫോണായാണ് മന്ത്രിമാറിയെന്നും കുറ്റപ്പെടുത്തി.
മന്ത്രി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. സ്വാഗതഗാനം കണ്ട ആളുകൾക്ക് അതിൽ വർഗീയത തോന്നിയിരുന്നില്ല. മുസ്‌ലിം മുഖ്യമന്ത്രിയെ സ്വപ്നം കാണുകയാണ് ഇടതുപക്ഷം. അതിന്റെ ഭാഗമായാണ് ഇത്തരം ആരോപണങ്ങളെന്നും സുരേന്ദ്രൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.