കോഴിക്കോട്: പാർട്ടി ദേശീയ കൗൺസിലിന് വ്യാജ രസീത് ഉപയോഗിച്ച് പണംപിരിച്ച സംഭവത്തിനു പിന്നാലെ ബി.ജെ.പി കുറ്റ്യാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇടക്കുഴി മനോജിെൻറ ‘രാജിനാടകം’. പാർട്ടിസ്ഥാനം രാജിവെച്ച് ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രന് വ്യാഴാഴ്ച രാവിലെ ഇദ്ദേഹം കത്തയക്കുകയായിരുന്നു. എന്നാൽ, ‘പാർട്ടി നേതാക്കളുടെ സമ്മർദത്തെ’ തുടർന്ന് രാജി പിൻവലിച്ചതായി വൈകീേട്ടാടെ ഇദ്ദേഹം അറിയിച്ചു.
വ്യാജ രസീതുണ്ടാക്കി പണംപിരിച്ച സംഭവത്തിൽ പാർട്ടി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചതെന്നാണ് രാവിലെ മനോജ് പറഞ്ഞത്. ചെരണ്ടത്തൂർ എം.എച്ച്.ഇ.എസ് കോളജിൽനിന്ന് 20,000 രൂപ പിരിച്ചതിെൻറ രസീത് കാണിച്ചാണ് വ്യാജ രസീതിൽ പണപ്പിരിവ് നടന്നതിെൻറ വാർത്ത മാധ്യമങ്ങളിൽ വന്നത്. സംസ്ഥാന കമ്മിറ്റി അംഗം മുഖേന ലഭിച്ച രസീത് ബുക്ക് ഉപയോഗിച്ച് താനടക്കമുള്ള നിയോജക മണ്ഡലം ഭാരവാഹികളാണ് കോളജിൽനിന്ന് പണം പിരിച്ചത്. സംഭവത്തിൽ കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തിടത്തോളം കാലം താനടക്കമുള്ളവർ ആരോപണവിധേയരാണ്. വർഷങ്ങളായി പൊതുരംഗത്തുള്ള തങ്ങളെ ആളുകൾ അഴിമതിക്കാരായി കാണുന്ന അവസ്ഥയാണിപ്പോഴുള്ളത്. ഇത് പാർട്ടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ബി.ജെ.പി മയ്യന്നൂർ ബൂത്ത് പ്രസിഡൻറും അധ്യാപകനുമായ ശശികുമാറിനെ തങ്ങൾ മർദിച്ചെന്ന പരാതിയിൽ ചിലർ ഗൂഢാലോചന നടത്തിയതായി സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, രാജി പിൻവലിച്ചത് അറിയിച്ചശേഷം ഇദ്ദേഹം മൊബൈൽ ഫോൺ സ്വിച്ച് ഒാഫ് ചെയ്തിരിക്കയാണ്. കേന്ദ്ര നേതൃത്വംതന്നെ നേരിട്ട് അന്വേഷണം നടത്താൻമാത്രം ഗൗരവമുള്ള വ്യാജരസീത് വിഷയത്തിൽ ജില്ല, സംസ്ഥാന നേതൃത്വം കാര്യമായി ഇടപെടാത്തതിനെ തുടർന്ന് നിയോജക മണ്ഡലം കമ്മിറ്റി പ്രാഥമികാന്വേഷണം നടത്തുകയും റിപ്പോർട്ട് സംസ്ഥാന സംഘടന സെക്രട്ടറിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇൗ റിപ്പോർട്ട് പാർട്ടി ചർച്ചക്കുപോലും എടുക്കാത്തത് ജില്ലയിലെ പ്രാദേശിക നേതാക്കൾക്കിടയിൽ കടുത്ത അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.