ശബരിമലയില്‍ അക്രമമുണ്ടാക്കിയത് മനോജ് എബ്രഹാമെന്ന പൊലീസ് നായയെന്ന്​ ബി. ഗോപാലകൃഷ്ണന്‍ Video

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെയും ​െഎ.ജി മനോജ്​ എബ്രഹാമിനെയും കടന്നാക്രമിച്ച്​ ​ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. ഐ.ജി മനോജ് എബ്രഹാമെന്ന പൊലീസ് നായയാണ് ശബരിമലയില്‍ അക്രമം ഉണ്ടാക്കിയതെന്ന്​ ഗോപാലകൃഷ്ണന്‍ അധിക്ഷേപിച്ചു.

സാധാരണ പൊലീസ് നായക്ക് അന്തസു​ണ്ട്​. അന്തസില്ലാത്ത പൊലീസ്​ നായയാണ്​ മനോജ്​ എബ്രഹാം. മനോജ് എബ്രഹാമിന് പ്രമോഷന്‍ കിട്ടണമെങ്കില്‍ ഇനി സെന്‍ട്രല്‍ ട്രൈബ്യൂണലില്‍ പോയി നില്‍ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്‍ മൂന്നാംകിട ഗുണ്ടയെ പോലെയാണെന്നും മുഖ്യമന്ത്രിയല്ല, മുഖ്യകവലച്ചട്ടമ്പിയാണ്​ പിണറായിയെന്നും​ ഗോപാലകൃഷ്​ണൻ പറഞ്ഞു. കൊച്ചിയില്‍ നടന്ന ബി.ജെ.പിയുടെ ഐ.ജി ഓഫീസ് മാര്‍ച്ചിലാണ് മുഖ്യമന്ത്രിക്കും ​െഎ.ജിക്കുമെതിരെ മോശം പരാമർശങ്ങൾ നടത്തിയത്​.

ഉത്തരേന്ത്യയുടെ രാമജന്മഭൂമിയാണ് അയോധ്യയെങ്കില്‍ ദക്ഷിണേന്ത്യയുടെ രാമജന്മഭൂമിയാണ്​ ശബരിമല. അദ്വാനി നടത്തിയ രഥയാത്രക്ക് സമാനമായിരിക്കും ശ്രീധരന്‍ പിള്ളയുടെ രഥയാത്രയെന്നും ഗോപാലകൃഷ്​ണൻ വ്യക്തമാക്കി.

Full View
Tags:    
News Summary - bjp leader B.gopalakrishnan hits kerala CM and IG Manoj abraham -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.