ശബരിമലയില്‍ അക്രമമുണ്ടാക്കിയത് മനോജ് എബ്രഹാമെന്ന പൊലീസ് നായയെന്ന് ബി. ഗോപാലകൃഷ്ണന്‍ Video
text_fieldsകൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെയും െഎ.ജി മനോജ് എബ്രഹാമിനെയും കടന്നാക്രമിച്ച് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. ഐ.ജി മനോജ് എബ്രഹാമെന്ന പൊലീസ് നായയാണ് ശബരിമലയില്‍ അക്രമം ഉണ്ടാക്കിയതെന്ന് ഗോപാലകൃഷ്ണന്‍ അധിക്ഷേപിച്ചു.
സാധാരണ പൊലീസ് നായക്ക് അന്തസുണ്ട്. അന്തസില്ലാത്ത പൊലീസ് നായയാണ് മനോജ് എബ്രഹാം. മനോജ് എബ്രഹാമിന് പ്രമോഷന്‍ കിട്ടണമെങ്കില്‍ ഇനി സെന്‍ട്രല്‍ ട്രൈബ്യൂണലില്‍ പോയി നില്‍ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്‍ മൂന്നാംകിട ഗുണ്ടയെ പോലെയാണെന്നും മുഖ്യമന്ത്രിയല്ല, മുഖ്യകവലച്ചട്ടമ്പിയാണ് പിണറായിയെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. കൊച്ചിയില്‍ നടന്ന ബി.ജെ.പിയുടെ ഐ.ജി ഓഫീസ് മാര്‍ച്ചിലാണ് മുഖ്യമന്ത്രിക്കും െഎ.ജിക്കുമെതിരെ മോശം പരാമർശങ്ങൾ നടത്തിയത്.
ഉത്തരേന്ത്യയുടെ രാമജന്മഭൂമിയാണ് അയോധ്യയെങ്കില്‍ ദക്ഷിണേന്ത്യയുടെ രാമജന്മഭൂമിയാണ് ശബരിമല. അദ്വാനി നടത്തിയ രഥയാത്രക്ക് സമാനമായിരിക്കും ശ്രീധരന്‍ പിള്ളയുടെ രഥയാത്രയെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.