ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ പ്രവർത്തനത്തിൽ അതൃപ്തി: ജില്ലാ കമ്മറ്റിയംഗം പാർട്ടിവിട്ട് എൻ.സി.പിയിൽ

കാളികാവ്: ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൻ്റെ പ്രവർത്തനത്തിലെ അതൃപ്തി കാരണം ജില്ലാ ഭാരവാഹി പാർട്ടി വിട്ട് എൻ.സി.പിയിൽ ചേർന്നു. ജില്ലാ കമ്മറ്റിയംഗവും മുൻ കാളികാവ് മണ്ഡലം പ്രസിഡൻറുമായ എം.ടി സുധീഷാണ് ബി.ജെ.പിയിൽ നിന്നും രാജിവെച്ച് എൻ.സി.പി യിൽ ചേർന്നത്.

താഴേതട്ടിൽ ജനങ്ങളിലേക്കിറങ്ങി ചെന്ന് പ്രവർത്തിക്കുവാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ലെന്നും അതിനാലാണ് വിശാലമായി പ്രവർത്തിക്കുന്ന എൻ.സി.പി യിൽ ചേരുന്നതെന്നും കാളികാവിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സുധീഷ് അറിയിച്ചു.

ജില്ലാ സെക്രട്ടറി കണ്ണിയൻ കരീം, ബ്ലോക് പ്രസിഡൻറ് കുട്ട്യാമു, മണ്ഡലം പ്രസിഡന്റ് കെ.റഹ് മദുള്ള മുതലായവരുടെ സാനിധ്യത്തിൽ ഉള്ള ചർച്ചയിലാണ് തീരുമാനമായത്. കെ.ഹ്മത്തുള്ള. പി.പി അഷ്റഫ്, മൊയ്തീൻ കുട്ടി, അഡ്വ: ഇക്ബാൽ എന്നിവർ കാളികാവിൽ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.


Tags:    
News Summary - BJP Leader, NCP, Kerala BJP,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.