തൃശൂര്‍: കൃത്യമായ സമയത്താണ് അമിത് ഷാ കേരളത്തിലെത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. പിണറായി വിജയന്‍ മുഖ്യമന്ത്രിക്കസേരയില്‍ എത്ര നാള്‍ തുടരുമെന്ന് പറയാനാകില്ല. ദിനംപ്രതി പുതിയ ആരോപണങ്ങള്‍ വരികയാണ്. അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായി മഹിളാ മോര്‍ച്ച തൃശൂരില്‍ നടത്തിയ വിളംബര റാലി ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു.
അഴിമതിക്കാരുമായി ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും ബി.ജെ.പി തയ്യാറല്ല. മനീഷ് സിസോദിയക്ക് വേണ്ടി കത്തയച്ചവരെല്ലാം വിവിധ അഴിമതി കേസുകളില്‍ അന്വേഷണം നേരിടുന്നവരാണ് - സുരേന്ദ്രൻ പറഞ്ഞു.
നടുവിലാല്‍ പരിസരത്ത് നിന്നാരംഭിച്ച ഇരുചക്ര വാഹനറാലി നഗരം ചുറ്റി സമാപിച്ചു.മഹിള മോര്‍ച്ച ജില്ല പ്രസിഡണ്ട് ഇ.പി.ജാന്‍സി അധ്യക്ഷയായി. മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.സി. നിവേദിത ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് സി.സദാനന്ദന്‍, ജില്ല പ്രസിഡണ്ട് അഡ്വ.കെ.കെ.അനീഷ് കുമാര്‍, അഡ്വ.കെ.ആര്‍. ഹരി, ജസ്റ്റിന്‍ ജേക്കബ് തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.