പാലയൂർ ചർച്ച് ശിവ ക്ഷേത്രമായിരുന്നെന്ന് ഹിന്ദു ഐക്യവേദി നേതാവ്

തൃശ്ശൂർ: ഗുരുവായൂരിലെ പാലയൂർ പള്ളി ശിവക്ഷേത്രമായിരുന്നുവെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആർ.വി ബാബു. ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട് ട്വന്റിഫോർ ന്യൂസിന്റെ ചാനൽ ചർച്ചയിലാണ് ഗുരുതര ആരോപണം. ഗുരുവായൂർ ക്ഷേത്രത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ക്രിസ്ത്യൻ ദേവാലയമാണ് പാലയൂർ പള്ളി. തൃശൂർ അതിരൂപതയുടെ കീഴിലുള്ള പള്ളി െസന്റ് തോമസ് സ്ഥാപിച്ചതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

മലയാറ്റൂർ പള്ളി എങ്ങനെയുണ്ടായെന്ന് മലയാറ്റൂർ രാമകൃഷ്ണൻ മാതൃഭൂമി വാരികയിൽ എഴുതിയിട്ടുണ്ടെന്നും അത് വായിച്ചാൽ ബോധ്യമാകുമെന്നും ആർ.വി ബാബു കൂട്ടിച്ചേർത്തു. അർത്തുങ്കൽ പള്ളി ക്ഷേത്രമായിരുന്നുവെന്ന് ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ് പറഞ്ഞത് ശരിയാണെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ അർത്തുങ്കൽ ശിവ​ക്ഷേത്രം വീണ്ടെടുക്കു​കയെന്ന ജോലിയാണ് ഹിന്ദുക്കൾ ചെയ്യേണ്ടത് എന്നായിരുന്നു ആർ.എസ്.എസ് സൈദ്ധാന്തികനായ ടി.ജി മോഹൻദാസ് മുമ്പ് ട്വീറ്റ് ചെയ്തത്.

Tags:    
News Summary - BJP leader that Palayur Church was a Shiva temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.