നേമം: കാലടിയിൽ നിരവധി ബി.ജെ.പി പ്രവർത്തകർ പാർട്ടി വിട്ട് സി.പി.എമ്മിൽ ചേർന്നു. പാർട്ടി പ്രാദേശിക നേതൃത്വത്തിലെ പടലപ്പിണക്കങ്ങൾ ആണ് ഇതിന് പിന്നിലെന്നാണ് സൂചന.
മുൻ സ്ഥാനാർഥിയും ബി.ജെ.പി കാലടി ഏരിയകമ്മിറ്റി വൈസ് പ്രസിഡൻറുമായ ബി. അനിൽകുമാർ ഉൾപ്പെടെയുള്ളവരാണ് പാർട്ടി വിട്ടത്.
ഏകദേശം 30 പേർ ഇടതുപക്ഷത്തേക്ക് വന്നിട്ടുണ്ട്. പാർട്ടി വിട്ടു വന്നവർക്ക് കാലടി ജങ്ഷനിൽ സ്വീകരണം നൽകി. വി. ശിവൻകുട്ടി യോഗം ഉദ്ഘാടനം ചെയ്തു. പി. രാമചന്ദ്രൻ നായർ, എസ്. പുഷ്പലത, കരമന ഹരി, ഷിജുഖാൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.