അഞ്ചു വർഷത്തിനിടെ ലക്ഷങ്ങളുടെയും കോടികളുടേയും വർധനയാണ് പല നേതാക്കൾക്കുമുണ്ടായത്. അധികാരം പോലുമില്ലാതെ ചില നേതാക്കളുടെ ആസ്തി എങ്ങെനയാണ് വർധിക്കുന്നത്? സംസ്ഥാനത്ത് ഒരു പഞ്ചായത്തംഗം പോലും ഇല്ലാത്ത കാലത്തുപോലും ബി.ജെ.പിയിൽ ഫണ്ട് തിരിമറിയും പണപ്പിരിവിെൻറ പേരിലുള്ള ആരോപണങ്ങളും സാധാരണമായിരുന്നു. വാജ്പേയി സർക്കാർ അധികാരത്തിലെത്തിയതോടെ പാർട്ടിയിലെ അഴിമതി പെട്രോൾ പമ്പ് ഇടപാടും സമ്മേളനങ്ങളുടെ പേരിലുള്ള പണപ്പിരിവും തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയുമായി പുറത്തുവരാൻ തുടങ്ങി. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതോടെ സംസ്ഥാന ബി.ജെ.പിക്ക് പുതിയ ‘കൂട്ടുകാരെ’ കിട്ടി. അവർ വഴിയുള്ള ഇടപാടുകളാണ് ഇപ്പോൾ ബി.ജെ.പിയെ പിടിച്ചുകുലുക്കുന്നത്. മേെമ്പാടിയായി ഗ്രൂപ് പോരും.
കേരളത്തിൽ സാധാരണക്കാരായിരുന്നു പാർട്ടിയുടെ സംഘബലം. എന്നാൽ, ഇന്ന് കോർപറേറ്റുകളുടെയും വമ്പൻ മാഫിയകളുടേയും കരങ്ങളിലായി നിയന്ത്രണം. സംസ്ഥാന ഭാരവാഹികൾ മുതൽ പ്രാദേശിക നേതാക്കൾ വരെ ഇതിൽപെടും. ഭൂ- മണൽ മാഫിയകൾക്ക് നേതൃത്വം നൽകുന്നതും ഇൗ നേതാക്കളിൽ ചിലർ തന്നെ.
അധികാരം പോലുമില്ലാതെ ചില നേതാക്കളുടെ ആസ്തി എങ്ങെന വർധിക്കുന്നുവെന്ന് പരിശോധിച്ചാൽ ഇത് വ്യക്തമാകും. വർഷങ്ങളായുള്ള തെരഞ്ഞെടുപ്പ് രംഗം പരിശോധിച്ചാലും വ്യക്തമാകും. തെരഞ്ഞെടുപ്പ് അടുക്കുേമ്പാൾ എപ്പോഴും പാർട്ടിയിൽ പ്രശ്നങ്ങളാണ്. പണമുണ്ടാക്കുന്നതിനുള്ള മാർഗമായാണ് തെരഞ്ഞെടുപ്പിനെ നേതാക്കൾ കാണുന്നത്. നാമനിർദേശ പത്രികക്കൊപ്പം സമർപ്പിക്കുന്ന സ്വത്ത് വിവരം പരിശോധിച്ചാൽ ആസ്തി സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാകും. അഞ്ച് വർഷത്തിനിടെ ലക്ഷങ്ങളുടെയും കോടികളുടേയും വർധനയാണ് പല നേതാക്കൾക്കുമുണ്ടായത്. തിരുവനന്തപുരത്തെ ഒരു മണ്ഡലത്തിൽ മത്സരിച്ച പ്രമുഖ നേതാവിെൻറ ആസ്തി അഞ്ച് വർഷത്തിനുള്ളിൽ 60 ലക്ഷം രൂപ കൂടി. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച മറ്റൊരു നേതാവിെൻറ സമ്പത്താകെട്ട കോടിയായാണ് ഉയർന്നത്.
പാർട്ടി നൽകുന്നതിന് പുറമെ തെരെഞ്ഞടുപ്പ് ഫണ്ടിലേക്ക് വ്യാപകമായി പണം പിരിക്കുകയും അതിന് കണക്ക് കൊടുക്കുകപോലും ചെയ്യാത്ത നേതാക്കളും പാർട്ടിയിലുണ്ട്. വർഷങ്ങൾക്ക് മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ മറ്റു സംസ്ഥാനങ്ങളിൽനിന്ന് പണം പിരിച്ച് കണക്ക് അവതരിപ്പിച്ചിട്ടില്ലാത്ത നേതാക്കൾ പോലുമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുപോലും പലരും ഇതുവരെ പാർട്ടിക്ക് നൽകിയിട്ടില്ല. അതിലുള്ള അമർഷം ദേശീയ അധ്യക്ഷൻ അമിത് ഷാ യോഗത്തിൽ പ്രകടിപ്പിച്ചിരുന്നു. നേതാക്കളുടെ കൂടുതൽ കോഴക്കഥകളെക്കുറിച്ച് നാളെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.