ന്യൂഡൽഹി: കേരളത്തിൽനിന്നുള്ള കേന്ദ്ര സഹമന്ത്രി അൽഫോൺസ് കണ്ണന്താനത്തെ രാജസ്ഥാനിൽനിന്ന് രാജ്യസഭ എം.പിയാക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം. വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് കണ്ണന്താനം എം.പിയാവുക. നായിഡുവും രാജസ്ഥാനിൽനിന്നുള്ള രാജ്യസഭ എം.പിയായിരുന്നു.
കേന്ദ്ര മന്ത്രിസഭയിൽ ടൂറിസത്തിെൻറ സ്വതന്ത്ര ചുമതലയും െഎ.ടി ആൻഡ് ഇലക്ട്രോണിക്സ് വകുപ്പ് സഹമന്ത്രിയുമാണ് കണ്ണന്താനം. 2017 സെപ്റ്റംബർ മൂന്നിനാണ് കണ്ണന്താനത്തെ കേന്ദ്ര മന്ത്രിയായി നിയമിച്ചത്. കേരളത്തിൽനിന്ന് മോദി സർക്കാറിൽ ആദ്യമായി മന്ത്രിയായ കണ്ണന്താനത്തിന് മുമ്പ് വാജ്പേയി സർക്കാറിൽ ഒ. രാജഗോപാൽ റെയിൽവേ സഹമന്ത്രിയായിരുന്നു.
അദ്ദേഹത്തെ അന്ന് മധ്യപ്രദേശിൽനിന്നാണ് രാജ്യസഭ എം.പിയാക്കിയത്. നിലവിൽ സുരേഷ് ഗോപിയും റിച്ചാർഡ് ഹേയും രാജ്യസഭ എം.പിമാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.