സുരേന്ദ്രനെതിരായ സുന്ദരയുടെ ആരോപണം തള്ളി ബി.ജെ.പി

കാസർകോട്: മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽ നിന്നും പിന്മാറാൻ ബി.ജെ.പി പണം നൽകിയെന്ന് ബി.എസ്.പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം. സി.പി.എമ്മിന്റെയും ലീഗിന്റെയും സ്വാധീനത്തിന് വഴങ്ങിയാണ് ആരോപണം ഉന്നയിക്കുന്നതെന്നും ബി.ജെ.പി കാസർഗോഡ് ജില്ലാ പ്രസിഡന്റെ കെ ശ്രീകാന്ത് പറഞ്ഞു.

ബി.ജെ.പിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.

സ്ഥാനാർഥിത്വത്തിൽ നിന്നും പിന്മാറാൻ 15 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും രണ്ടര ലക്ഷം രൂപയും ഫോണുമാണ് നൽകിയതെന്ന് സുന്ദര പറഞ്ഞിരുന്നു. വിജയിച്ചാൽ മംഗളൂരുവിൽ വൈൻ പാർലർ നൽകാം എന്നും വാഗ്ദാനം ഉണ്ടായിരുന്നു. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബി.ജെ.പി നേതാക്കൾ സമ്മർദം ചെലുത്തിയെന്നും കെ. സുന്ദര പറഞ്ഞിരുന്നു.

Tags:    
News Summary - BJP rejects Sundara's allegations against Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.