തിരുവനന്തപുരം: വർക്കലയിൽ സംസ്ഥാന വൈസ് പ്രസിഡൻറ് ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കാൻ ബി.ജെ.പി. എന്നാൽ, തങ്ങൾക്ക് അർഹതപ്പെട്ട സീറ്റിൽ സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ തന്നെ ഇറക്കാനാണ് ബി.ഡി.ജെ.എസ് നീക്കം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ ബി.ഡി.ജെ.എസ് മത്സരിച്ച മൂന്ന് സീറ്റുകളിൽ ഒന്നാണ് വർക്കല. ഇൗഴവ സമുദായത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലം വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാടിലാണ് ബി.ഡി.ജെ.എസ്. എന്നാൽ മത്സരിക്കുന്ന കാര്യത്തിൽ തുഷാർ തീരുമാനമെടുത്തിട്ടില്ലെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങർ പറയുന്നത്.
വർക്കല മണ്ഡലം ഏറ്റെടുക്കണമെന്നും ശോഭസുരേന്ദ്രനെ മത്സരിപ്പിക്കണമെന്നുമാണ് ബി.ജെ.പി പ്രാദേശിക നേതൃത്വത്തിെൻറ ആവശ്യം. ഇൗ ആവശ്യം അവർ ജില്ല കമ്മിറ്റിക്ക് മുമ്പാകെ െവച്ചിട്ടുണ്ട്. ഉഭയകക്ഷി യോഗത്തിൽ ഇൗ ആവശ്യം മുന്നോട്ട് െവക്കാമെന്ന നിലപാടിലാണ് ജില്ലാനേതൃത്വം.
നിലവിലെ സാഹചര്യത്തിൽ വർക്കലയിൽ ബി.ജെ.പിക്ക് ജയിക്കാനുള്ള എല്ലാ അനുകൂല ഘടകങ്ങളുമുണ്ടെന്നാണ് പ്രാദേശിക നേതൃത്വത്തിെൻറ വിലയിരുത്തൽ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ മത്സരിച്ച ശോഭസുരേന്ദ്രെൻറ പ്രകടനവും അവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.