കോവിഡ് സാഹചര്യത്തിൽ ബി.ജെ.പി സമരം അവസാനിപ്പിക്കില്ല- കെ. സുരേന്ദ്രൻ

കൊ​ച്ചി: കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെയുള്ള സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് ബി.ജെ​.പി സം​സ്ഥാ​ന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യം അ​റി​യി​ക്കു​മെ​ന്ന് കെ.​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം സ്വാഗതം ചെയ്യുന്നു.ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് ആദ്യം ആവശ്യപ്പെട്ടത് ബി.ജെ.പിയാണ്. എന്നാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റി വെക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശതെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തേണ്ടത് ഭരണഘടനാ ബാധ്യതയാണ്. കോവിഡ് കണക്കിലെടുത്ത് പ്രചാരണ രംഗത്ത് ഉൾപ്പെടെ മാറ്റം വരുത്തിയാൽ മതിയെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.