കണ്ണൂരിൽ ബി.ജെ.പി പ്രാദേശിക നേതാവിന്​ വെട്ടേറ്റു

മുഴപ്പിലങ്ങാട് (കണ്ണൂർ)​: കുളം ബസാറിലെ ഓട്ടോ ഡ്രൈവറും മുഴപ്പിലങ്ങാട് പഞ്ചായത്ത് ബി.ജെ.പി സെക്രട്ടറിയുമായ ടി. സന്തോഷിന്​ (49) വെ​േട്ടറ്റു. കെട്ടിനകത്തിനടുത്ത് പാച്ചാക്കര റോഡിൽ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ്​ സംഭവം. ജോലി കഴിഞ്ഞ് ഓട്ടോറിക്ഷ കെട്ടിനകം പള്ളിക്ക് സമീപം ഉടമയുടെ വീട്ടിൽവെച്ച്​ തിരികെ സൈക്കിളിൽ കുളംബസാറിലെ വീട്ടിലേക്ക് പോകുംവഴി പിറകിൽനിന്ന്​ അക്രമികൾ തലക്കടിച്ചുവീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നുവെന്നാണ്​ മൊഴി. 

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എടക്കാട് പൊലീസാണ് പരിക്കേറ്റ സന്തോഷിനെ  തലശ്ശേരി ഇന്ദിരഗാന്ധി ആശുപത്രിയിൽ എത്തിച്ചത്. തലക്കും കൈക്കും കാലിനുമാണ്​ പരിക്ക്​. ആക്രമണത്തിനുപിന്നിൽ ആരാണെന്ന്​ വ്യക്തമായിട്ടില്ലെന്ന്​ എടക്കാട് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് കനത്ത പൊലീസ്​ സംഘത്തെ നിയോഗിച്ചിട്ടുണ്ട്​.

Tags:    
News Summary - bjp worker attacked in kannur- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.