തിരുവനന്തപുരം: ശബരിമലയിൽ പൊലീസ് നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ, എസ്.പി യതീഷ് ചന്ദ്ര ബി.ജെ.പിയുെട കണ്ണിലെ കരടായി മാറി. ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും എസ്.പിക്കെതിരെ പ്രതിഷേധം ശക്തമാക്കുകയും ചെയ്തു.
ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാന ജന.സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതോടെയാണ് എസ്.പി ബി.ജെ.പിയുടെ നോട്ടപ്പുള്ളിയായത്. ശബരിമല സന്ദർശിച്ച കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ ചോദ്യംചെയ്െതന്ന രീതിയിലും പ്രചാരണം നടക്കുകയാണ്.
ഇദ്ദേഹത്തിനെതിരായ കാമ്പയിൻ വ്യാപിപ്പിക്കാനാണ് സംഘ്പരിവാർ നീക്കം. അതിെൻറ ഭാഗമായി പലസ്ഥലങ്ങളിലും ബി.ജെ.പിയുടെ നേതൃത്വത്തിൽ ബുധനാഴ്ച വൈകീട്ട് യതീഷ് ചന്ദ്രയുടെ കോലംകത്തിച്ചു. വിഷയം ദേശീയതലത്തിൽ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമവുമുണ്ട്.
പരാതി നൽകും –എ.എൻ. രാധാകൃഷ്ണൻ
നിലക്കൽ: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോട് മോശമായി പെരുമാറിയ എസ്.പി യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകും. മന്ത്രിയോടുള്ള പെരുമാറ്റം മോശമായിരുന്നു.മന്ത്രിയെ നിങ്ങൾ എന്നു വിളിച്ചു. അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.