തിരുവനന്തപുരം: വാളയാർ സംഭവത്തിൽ പ്രതിഷേധിച്ച് മന്ത്രി എ.കെ. ബാലനെ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. തിരുവനന്തപുരത്തെ കോർപറേഷൻ ഓഫിസിന് മുന്നിലായിരുന്നു പ്രതിഷേധം.
അറസ്റ്റ് ചെയ്ത് മാറ്റാൻ ശ്രമിക്കുന്നതിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ അതുവഴി വന്ന വഴിയാത്രക്കാരിക്ക് നിലത്തുവീണ് കൈക്ക് പരിക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. നിയമസഭയിലേക്ക് പോയ മന്ത്രിക്കുനേരെ മ്യൂസിയത്തിന് സമീപം കോർപറേഷൻ ഒാഫിസിന് മുന്നിലാണ് അഞ്ചംഗ കെ.എസ്.യു സംഘം കരിെങ്കാടി വീശിയത്. ഉടൻ പൊലീസ് പ്രവർത്തകരെ തടഞ്ഞു. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി കല്ലമ്പലം നബീലിെൻറ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
മൂന്ന് പ്രവർത്തകരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. പ്രതിഷേധത്തെ തുടർന്ന് മന്ത്രിയുടെ സുരക്ഷ ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.