മന്ത്രി കെ.ടി. ജലീലിനെ കുറ്റിപ്പുറത്ത്​ കരിങ്കൊടി കാണിച്ചു

കുറ്റിപ്പുറം: ബന്ധു നിയമനവിവാദത്തെത്തുടർന്ന്​ മന്ത്രി കെ.ടി. ജലീലിനെ കുറ്റിപ്പുറത്ത് യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മിനിപമ്പയിൽ നവോത്ഥാന സദസ്സിൽ പങ്കെടുക്കാനെത്തുമ്പോഴാണ് റെയിൽവേ മേൽപാലത്തിന് സമീപം പത്തോളം പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. തിങ്കളാഴ്​ച വൈകീട്ട്​ അഞ്ചോടെയാണ്​ സംഭവം. തിരൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു.


Tags:    
News Summary - Black flag against KT Jaleel - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.