വികസനം തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ നിലപാട് തിരുത്തണം -മുഖ്യമന്ത്രി

ആലത്തൂർ: കേരളത്തിന്റെ വികസനം തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ നിലപാട് തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സ് ആർക്കും എതിരായ പരിപാടിയല്ല, സർക്കാർ പരിപാടിയാണെന്നും ഏതൊരു പ്രദേശത്തിന്റെ വികസനവും രാജ്യത്തിന്റെ വികസനമായി കാണണമെന്നും സംസ്ഥാനത്തെ നല്ലനിലയിൽ സഹായിക്കാൻ ബാധ്യസ്ഥരായ കേന്ദ്ര സർക്കാർ സഹായിക്കുന്നില്ലെന്ന് മാത്രമല്ല ഓരോ കാര്യത്തിലും തടസ്സം ഉന്നയിച്ച് കഷ്ടപ്പെടുത്തുന്നതാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ പൊതു വികസനം ഇപ്പോൾ എങ്ങനെയെന്നും അതിന്റെ പ്രയാണത്തിന് തടസ്സം എന്തെന്നും ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കാനാണ് സദസ്സെന്നും മുഖ്യമന്തി പറഞ്ഞു. കെ.ഡി. പ്രസേനൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർ കോവിൽ, പി. പ്രസാദ് എന്നിവരും സംസാരിച്ചു. തഹസിൽദാർ പി. ജനാർദനൻ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രജനി ബാബു നന്ദിയും പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ പലയിടത്തും കരിങ്കൊടി

പാലക്കാട്: നവകേരള സദസ്സിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രിയും, മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിന് നേരെ പലയിടത്തും യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചു. ചിറ്റൂരിൽ സംസ്ഥാന സെക്രട്ടറി ജിതേഷ് നാരായണൻ, ജില്ല ജനറൽ സെക്രട്ടറിമാർ പി.വി. വത്സൻ, എ. ഷഫീക്, ജില്ല സെക്രട്ടറി അഡ്വ. എൻ.എസ്. ശിൽപ, തത്തമംഗലം മണ്ഡലം പ്രസിഡന്റ്‌ രാഹുൽ കൃഷ്ണ, എസ്. സ്വരൂപ്‌ എന്നിവരെ ചിറ്റൂർ സ്റ്റേഷനിൽ കരുതൽ തടങ്കലിലാക്കി. നെന്മാറ നിയോജകമണ്ഡലത്തിലും മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചു.

യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ശ്യാം ദേവദാസ്, നെന്മാറ നിയോജകമണ്ഡലം പ്രസിഡന്റ് മനു പല്ലാവൂർ, കെ.എസ്.യു നെന്മാറ നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി. രാഹുൽ, യൂത്ത് കോൺഗ്രസ് കൊടുവായൂർ മണ്ഡലം പ്രസിഡന്റ് മനു മാണിക്യൻ, സുധീർ പാറക്കളം, കെ.എസ്.യു നെന്മാറ മണ്ഡലം പ്രസിഡന്റ് പി. രാജേഷ്, അജീഷ് വക്കാവ്, സ്റ്റെബിൻ കരിമ്പാറ ആർ. റോഷിത്ത്, കുമാരൻ പല്ലാവൂർ എന്നിവർ നേതൃത്വം നൽകി. തരൂർ നിയോജക മണ്ഡലത്തിൽ മുഖ്യമന്ത്രിക്ക് യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധത്തിൽ വടക്കഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇല്യാസ് പടിഞ്ഞാറെ കളത്തിന് മർദനമേറ്റതായി പരാതിയുയർന്നു.

യൂത്ത് കോൺഗ്രസ് തരൂർ നിയോജകമണ്ഡലം പ്രസിഡന്‍റ് റിനാസ് യൂസഫ്, വടക്കഞ്ചേരി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീനാഥ് വെട്ടത്ത്, പുതുക്കോട് യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ് സഹദേവൻ പാട്ടോല, ബിജു കണ്ണമ്പ്ര, മുഷറഫ് തരൂർ, ഇസ്മയിൽ പുതുക്കോട്, ജൈസൽ കാവശ്ശേരി എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Black flag against the Chief Minister in many places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.