കുറ്റിപ്പുറത്ത് 79 ലക്ഷത്തിൻെറ കള്ളപ്പണം പിടികൂടി; വേങ്ങരയിലേക്കുള്ളതെന്ന് സംശയം

മലപ്പുറം: കുറ്റിപ്പുറത്ത് വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച 79,76,000 രൂപ പിടികൂടി. കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനില്‍ വെച്ച്‌ വേങ്ങര ഉൗരകം സ്വദേശി അബ്ദുള്‍ റഹ്മാന്‍(43), ഇരിങ്ങല്ലൂർ സ്വദേശി സിദ്ധിഖ് (24) എന്നിവരിൽ നിന്നാണ് പണം പിടികൂടിയത്. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വേങ്ങര ഉപതെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കേ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന കള്ളപ്പണമാണിതെന്ന് സൂചനയുണ്ട്.

പിടിയിലായ പ്രതികൾ
 


മലപ്പുറം എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് പണം പിടികൂടിയത്. ചെന്നൈയിൽ നിന്നാണ് ഇവർ പണമെത്തിച്ചത്. പിടികൂടിയവരെ പോലീസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ചോദ്യം ചെയ്തുവരികയാണ്. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി കാര്‍ മാര്‍ഗം പണം വേങ്ങരയിലെത്തിക്കാനാണ് പ്രതികള്‍ ലക്ഷ്യമിട്ടിരുന്നത്. തിരൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

 

Tags:    
News Summary - black money held in kuttippuram- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.