ഓപറേഷൻ ബ്ളേഡുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ പൊലീസ് പരിശോധന. ഇടുക്കിയിൽ അഞ്ചുപേർ പിടിയിലായി. വിവിധ സ്‌റ്റേഷനിലെ എസ്.ഐമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. തൊടുപുഴ മരുതുങ്കൽ വീട്ടിൽ ഷാജി (42), കരിമണ്ണൂർ ഇടമറുക് കൊല്ലപറമ്പിൽ രാമചന്ദ്രൻപിള്ള (70), ഉളുപ്പൂണി പ്ലാക്കൂട്ടത്തിൽ ജോസഫ് (കുട്ടപ്പൻ ^-52) വണ്ടിപ്പെരിയാർ ടൗണിൽ രാജ്ഭവനിൽ ആൽബർട്ട് ആൻറണി (പട്ട് 55), പീരുമേട് കോഴിക്കാനം പടിഞ്ഞാറ്റേകരയിൽ വിൽസൺ (38) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാവിലെ മുതൽ രാത്രിവരെ നടന്ന പരിശോധനക്ക് ശേഷമാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ മുദ്രപത്രങ്ങൾ, റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ട പേപ്പറുകൾ, ചെക്കുകൾ, ദിവസേന നടത്തുന്ന കലക്ഷൻ റിപ്പോർട്ട് എന്നിവ കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.പത്തനംതിട്ട ജില്ലയിൽ അമിതപലിശ ഇൗടാക്കുന്ന സ്ഥാപനങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. പത്തനംതിട്ട, തിരുവല്ല, അടൂർ ഡിവിഷനുകളിൽ നടന്ന പരിശോധനയിൽ കാര്യമായ ക്രമക്കേടുകൾ കണ്ടെത്തിയിട്ടില്ല.
കോട്ടയത്ത് ഓപറേഷൻ േബ്ലഡിൽ 23 കേസുകളിലായി 11 പേരെ അറസ്റ്റ് ചെയ്തു. അഞ്ചുകോടിയുടെ ഒപ്പിട്ട ചെക്കുകളും രണ്ടുലക്ഷത്തോളം രൂപയും പ്രമാണങ്ങളും പിടിച്ചെടുത്തു. 12 പേരെ പൊലീസ് അന്വേഷിക്കുന്നുണ്ട്. . 106 ഇടങ്ങളിൽ റെയ്ഡ് നടന്നു. അനധികൃതമായി സൂക്ഷിച്ച പണം, തുകയെഴുതി ഒപ്പിടുകയും തീയതി രേഖപ്പെടുത്തുകയും ചെയ്യാത്ത ചെക്കുകൾ, പ്രോമിസറി നോട്ടുകൾ, വസ്തുവിെൻറ ആധാരങ്ങള്‍, പണയത്തില്‍ പിടിച്ച വാഹനങ്ങള്‍, വാഹനത്തിെൻറ രേഖകള്‍, മറ്റു പ്രമാണങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. ശനിയാഴ്ച പുലർച്ച ആറുമുതൽ ഉച്ചക്ക് രണ്ടുവരെ നടത്തിയ റെയ്ഡിന് ജില്ലാ കലക്ടർ ബി.എസ്. തിരുമേനി, ജില്ല പൊലീസ് മേധാവി മുഹമ്മദ് റഫീഖ് എന്നിവർ നേതൃത്വം നൽകി. കോട്ടയം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, വൈക്കം, പാല, ചങ്ങനാശ്ശേരി മേഖലയിലാണ് പരിശോധന നടത്തിയത്.
എറണാകുളം, ആലപ്പുഴ ജില്ലകളിൽ വ്യാപക റെയ്ഡ് നടന്നു. . എറണാകുളത്ത് നാലുപേരെ അറസ്റ്റ് ചെയ്തു. കണക്കിൽപെടാത്ത പണം, മുദ്രപ്പത്രങ്ങൾ, സീലുകൾ, ചെക്കുകൾ, ആര്‍.സി ബുക്കുകൾ, പ്രോമിസറി നോട്ടുകള്‍ എന്നിവ വിവിധ ഭാഗങ്ങളിൽനിന്ന് പിടിച്ചെടുത്തു. ബ്ലേഡ് മാഫിയക്കെതിരെ നടപടി ശക്തമാക്കുന്നതിെൻറ ഭാഗമായി കൊച്ചി റേഞ്ച് ഐ.ജി പി.വിജയെൻറ നിർദേശപ്രകാരമായിരുന്നു റെയ്ഡ്. ആലപ്പുഴയിൽ അമ്പലപ്പുഴ, വെണ്മണി, കായംകുളം, ഹരിപ്പാട് എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടന്നത്. ശനിയാഴ്ച രാവിലെ 10ന് ആരംഭിച്ച പരിശോധന വൈകുന്നേരം ആറുവരെ നീണ്ടു. ക്രമക്കേട് നടത്തിയവർക്കെതിരെ മണി ലെൻഡ് ആക്ട് പ്രകാരം കേസെടുത്തു. റൂറല്‍ ജില്ല പൊലീസ് മേധാവി എ.വി. ജോർജിെൻറ നേതൃത്വത്തിലായിരുന്നു എറണാകുളത്തെ പരിശോധന. രാവിലെ ആറിനാരംഭിച്ച റെയ്ഡിെൻറ ഭാഗമായി വിവിധ പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ 58 പരിശോധന നടത്തി. ആറ് കേസ് രജിസ്‌റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.