കെ. സുധാകരൻ എം.പി

സി.പി.എമ്മിന്‍റെ വഴിവിട്ട ഇടപെടലുകള്‍ക്കുള്ള പ്രഹരം -കെ. സുധാകരന്‍

തിരുവനന്തപുരം: സര്‍വകലാശാല നിയമനങ്ങളില്‍ യു.ജി.സി മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് സി.പി.എം നടത്തിയ വഴിവിട്ട ഇടപെടലുകള്‍ക്കുള്ള കനത്തപ്രഹരമാണ് പ്രിയാ വര്‍ഗീസ് കേസിലെ ഹൈകോടതി വിധിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.

സ്വജനപക്ഷപാതം ബോധ്യപ്പെട്ട ഗവർണര്‍ പ്രിയയുടെ നിയമന നടപടികള്‍ക്കെതിരെ പ്രതികരിച്ചപ്പോള്‍ അതിനെ വിമര്‍ശിച്ച് പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് പരസ്യപിന്തുണയാണ് മുഖ്യമന്ത്രിയും സി.പി.എമ്മും പ്രഖ്യാപിച്ചത്. ഓര്‍ഡിനന്‍സിലൂടെയും ബില്ലിലൂടെയും ചാന്‍സലര്‍ പദവി ഗവർണറില്‍നിന്ന് നീക്കാനുള്ള ശ്രമം എൽ.ഡി.എഫും സി.പി.എമ്മും നടത്തുന്നു. ഇതു പിന്‍വാതില്‍ നിയമനത്തിലൂടെ സഖാക്കളുടെ ബന്ധുക്കൾക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിനാണ്.

എൽ.ഡി.എഫ് സര്‍ക്കാറിന്റെ തൊഴില്‍ നയത്തിന് ഉദാഹരണമാണ് പ്രിയാ വര്‍ഗീസിന്റെ നിയമനം. വിധിയുടെ പശ്ചാത്തലത്തില്‍ സ്വജനപക്ഷപാതത്തിന് കൂട്ടുനിന്ന കണ്ണൂര്‍ വി.സിയെ പുറത്താക്കി വിജിലന്‍സ് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - blow to CPM interventions -K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.