കുറ്റ്യാടി (കോഴിക്കോട്): വേളം കാക്കുനിയിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയിൽ മൂന്നുപേർക്ക് പരിക്ക്. കാക്കുനി-പറമ്പത്ത് റോഡിൽ പറമ്പത്ത് അബ്ദുല്ല മുസ്ലിയാരുടെ വീട്ടുപറമ്പിൽ നാടൻ ബോംബു നിർമിക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ ഇദ്ദേഹത്തിെൻറ മകൻ സാലിം (23), പറമ്പത്ത് മുനീർ (25), കക്കുളങ്ങര ശംസീർ (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുകൈപ്പത്തികളും തകർന്ന സാലിമിനെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 12.30നാണ് സംഭവം. സ്ഫോടകവസ്തു നിർമാണത്തിനിടയിലാണ് പൊട്ടിത്തെറിയെന്നും പരിക്കേറ്റ മറ്റുള്ളവരെ കണ്ടെത്താനായില്ലെന്നും കേസ് അന്വേഷിക്കുന്ന കുറ്റ്യാടി സി.ഐ. സുനിൽകുമാർ പറഞ്ഞു. ആശുപത്രിയിൽ പോയെങ്കിലും അർധ ബോധാവസ്ഥയിലായതിനാൽ സാലിമിെൻറ മൊഴിയെടുക്കാനായില്ലത്രെ. സ്ഥലത്തുനിന്ന് പൊട്ടാത്ത നാടൻ ബോംബ് കണ്ടെത്തി.
ഇതേ പറമ്പിൽ അൽപം അകലെയായി പ്ലാസ്റ്റിക് കവറിൽ കുഴിച്ചിട്ട നിലയിൽ ചിതറിത്തെറിച്ചതെന്ന് കരുതുന്ന മാംസഭാഗങ്ങളും ലഭിച്ചു. റോഡിന് എതിർവശം പറമ്പിൽനിന്ന് ബോബ് നിർമാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കൾ, ആണി, കുപ്പിച്ചില്ല് എന്നിവയും കിട്ടിയതായി കോഴിക്കോട്ട് നിന്നെത്തിയ ബോംബ് സ്ക്വാഡ് ഇൻസ്പെക്ടർ എ. രാധാകൃഷ്ണൻ പറഞ്ഞു. പയ്യോളിയിൽ നിന്നെത്തിയ ലക്കി എന്ന നായ് അടങ്ങിയ ഡോഗ് സ്ക്വാഡിെൻറ സഹായത്തോടെയാണ് വസ്തുക്കൾ കണ്ടെത്തിയത്. കണ്ണൂരിൽ നിന്നെത്തിയ ഫോറൻസിക് വിദഗ്ധ ശ്രീലേഖ മാംസാവശിഷ്ടങ്ങൾ പുറത്തെടുത്ത് പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.